ഇന്ത്യ ജയിച്ചാലാണ് കോഹ്ലി ജയിക്കുക; ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതകളെ കുറിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

നാളെ ആരംഭിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഇന്ത്യയുടെ സാധ്യതകള്‍ വിലയിരുത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എബി ഡിവില്ലിയേഴ്‌സ്, ഹാഷിം അംല എന്നിവരടങ്ങുന്ന ബാറ്റിങ് നിരയും മൂര്‍ച്ചയുള്ള ബോളിങ്ങ് നിരയുമാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ഇവരെ എങ്ങിനെ നേരിടുമെന്നതിന് അനുസരിച്ചായിരിക്കും ഇന്ത്യയുടെ ജയമെന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്.നാളെ ആരംഭിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഇന്ത്യയുടെ സാധ്യതകള്‍ വിലയിരുത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എബി ഡിവില്ലിയേഴ്‌സ്, ഹാഷിം അംല എന്നിവരടങ്ങുന്ന ബാറ്റിങ് നിരയും മൂര്‍ച്ചയുള്ള ബോളിങ്ങ് നിരയുമാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ഇവരെ എങ്ങിനെ നേരിടുമെന്നതിന് അനുസരിച്ചായിരിക്കും ഇന്ത്യയുടെ ജയമെന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്.   ദക്ഷിണാഫ്രിക്കയിലുള്ള പരമ്പര ഇന്ത്യയെ അപേക്ഷിച്ച് കടുത്ത വെല്ലുവിളിയായിരിക്കും. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ മാത്രം ആശ്രയിച്ചക്കാതെ ഒറ്റക്കെട്ടായി പൊരുതിയാല്‍ ഇന്ത്യയ്ക്ക് വിജയം കൊയ്യാം. ഇന്ത്യന്‍ ടീം ജയിക്കുമ്പോഴാണ് വിരാട് കോഹ്ലി ജയിക്കുക. എല്ലാവരും അവരവരുടെ ചുമതല കൃത്യമായി ചെയ്യണം. മികച്ച സ്‌കോറുണ്ടാക്കിയാല്‍ മാത്രമാണ് ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുക. മാത്രമല്ല, ദക്ഷിണാഫ്രിക്കന്‍ മുന്‍നിര ബാറ്റ്‌സ്മാന്മാരെ പെട്ടെന്ന് പുറത്താക്കുകയും വേണം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു.  അതേസമയം, ഇന്ത്യയുടെ നിലവിലെ ടീം ഏറെ മികച്ചതാണെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയുടെ പകരം വെക്കാനില്ലാത്ത താരമാണെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. 20 ഓവര്‍ വരെ ബോള്‍ ചെയ്യാനും നിര്‍ണായക ബാറ്റിങ് സ്ഥാനത്ത് ഇറങ്ങാനും പാണ്ഡ്യയ്ക്ക് സാധിക്കും. സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.


0 comments:

Post a Comment