കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി ഡേവിഡ് ജയിംസ് എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍. വ്യാഴാഴ്ച കലൂര്‍ സ്റ്റേഡിയത്തില്‍ എഫ്സി പുണെ സിറ്റിയെ ബ്ലാസ്റ്റേഴ്സ് നേരിടാനൊരുങ്ങവെ പൊടുന്നനെ മ്യൂലന്‍സ്റ്റീന്‍ രാജിവച്ചത് ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്സിന് 11 മല്‍സരം ബാക്കിയുള്ളപ്പോഴാണു മ്യൂലന്‍സ്റ്റീന്റെ പടിയിറക്കവും ഡേവിഡ് ജയിംസിന്റെ തിരിച്ചുവരവും.ഇന്ന് വൈകിട്ട് കൊച്ചിയില്‍ പൂണൈ സിറ്റിയ്‌ക്കെതിരെ മഞ്ഞപ്പട ഇറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ മാത്രമല്ല ഐ.എസ് എല്‍ ആരാധകര്‍ മുഴുവന്‍ വളരെയധികം ആകാംക്ഷയോടെ ഉറ്റ്‌നോക്കുകയാണ. പരിശീലകനായി ചുമതലയേറ്റശേഷമുള്ള ഡേവിഡ് ജയിംസിന്റെ ആദ്യ മത്സരമാണിത്. കോച്ചിന്റെ രാജി, താരങ്ങളുടെ പരിക്ക്, തുടര്‍ച്ചയായ സമനിലകളും തോല്‍വികളും പ്രതിസന്ധികളുടെ നടുക്കാണ് ബ്ലാസ്റ്റേഴ്‌സ്. ഈ അവസരത്തില്‍ ടീമിന് ജയം കൂടിയേ തീരു. ടീമിന്റെ മൊത്തത്തിലുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഒരു ജയം അനിവാര്യമാണ്. ഐ.എസ്.എല്‍ ആദ്യ സീസണില്‍ കേരളത്തിന്റെ കളിക്കാരനും പരിശീലകനുമായിരുന്ന ഡേവിഡ് ജയിംസില്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചു വരവുതന്നെയാണ് എല്ലാരും കാത്തിരിക്കുന്നത്. ഇന്നത്തെ കളി ജയിച്ച് ലീഗില്‍ ഒന്നാമതെത്താനാവും പൂണൈയുടെ ശ്രമം. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമിനൊപ്പം ചേര്‍ന്ന കിസിറ്റോ കെസിറോണിനെ മധ്യ നിരയില്‍ കളിപ്പിക്കാനും സാധ്യതയുണ്ട്. താരത്തിന്റെ ടീമിലേക്കുള്ള വരവ് ഇന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചത്.സി.കെ വിനീതും റിനോ ആന്റോയും ഇന്നും ടീമില്‍ ഇടം നേടില്ല. അതെ സമയം പരിക്ക് മാറിയ ബെര്‍ബെറ്റോവ് ഇന്ന് കളിയ്ക്കാന്‍ സാധ്യതയുണ്ട്.
sports
ഡേവിഡ് ജയിംസിന് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും; കൊച്ചിയില്‍ എതിരാളികള്‍ പൂണൈ
January 04, 2018
No Comments
0 comments:
Post a Comment