കടലിന്റെ ആഴം പോലെ നിഗൂഢമാണ് കടലിലെ ജിവികളെ പറ്റിയുള്ള കാര്യങ്ങളും. നിഗൂഢതകളുടെ പറുദീസയായാണ് കടലിനെ ശാസ്ത്രലോകം വിശേഷിപ്പിക്കാറുള്ളത്. പടുകൂറ്റന്‍ മലകളും, ഗര്‍ത്തങ്ങളും മറ്റുമായി സമുദ്രത്തിലെ രഹസ്യങ്ങള്‍ ഇനിയും ലോകത്തിന് കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തലുകള്‍. നിലവില്‍ കടലിലെ ഏറ്റവും വലിയ ജീവിയായി കണക്കാക്കപ്പെടുന്ന തിമിംഗലത്തേക്കാളും വലിയ ജീവികള്‍ സമുദ്രത്തില്‍ ഇനിയുമുണ്ടാകുമെന്ന വാദവും ചില ശാസ്ത്രഞ്ജര്‍ നടത്തുന്നുണ്ട്. എന്തായാലും, കടലിലെ രഹസ്യങ്ങള്‍ രഹസ്യമായി തന്നെ തുടരുന്നതിനിടയിലാണ് മറ്റൊരു അമ്പരപ്പിക്കുന്ന വാര്‍ത്ത വരുന്നത്.കടലിന്റെ ആഴം പോലെ നിഗൂഢമാണ് കടലിലെ ജിവികളെ പറ്റിയുള്ള കാര്യങ്ങളും. നിഗൂഢതകളുടെ പറുദീസയായാണ് കടലിനെ ശാസ്ത്രലോകം വിശേഷിപ്പിക്കാറുള്ളത്. പടുകൂറ്റന്‍ മലകളും, ഗര്‍ത്തങ്ങളും മറ്റുമായി സമുദ്രത്തിലെ രഹസ്യങ്ങള്‍ ഇനിയും ലോകത്തിന് കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തലുകള്‍. നിലവില്‍ കടലിലെ ഏറ്റവും വലിയ ജീവിയായി കണക്കാക്കപ്പെടുന്ന തിമിംഗലത്തേക്കാളും വലിയ ജീവികള്‍ സമുദ്രത്തില്‍ ഇനിയുമുണ്ടാകുമെന്ന വാദവും ചില ശാസ്ത്രഞ്ജര്‍ നടത്തുന്നുണ്ട്. എന്തായാലും, കടലിലെ രഹസ്യങ്ങള്‍ രഹസ്യമായി തന്നെ തുടരുന്നതിനിടയിലാണ് മറ്റൊരു അമ്പരപ്പിക്കുന്ന വാര്‍ത്ത വരുന്നത്. കടലിനെ കുറിച്ച് പഠനങ്ങള്‍ നടത്തുന്ന 63 കാരിയായ നാന്‍ ഹൗസറെ കൊലയാളി സ്രാവില്‍ നിന്നും രക്ഷിക്കുന്ന തിമിംഗലത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തിമിംഗലത്തിന്റെ അടുത്തേക്ക് ക്യാമറയുമായി ഇറങ്ങിയ മറൈന്‍ ബയോളജിസ്റ്റിനെ തിമിംഗലം മുകളിലേക്ക് ഉയര്‍ത്തുന്നത് വീഡിയോയില്‍ കാണാം. അതേസമയം, സ്രാവ് വരുന്നുണ്ടെന്ന് ഹൗസര്‍ ബോട്ടിലിരിക്കുന്നവരോട് പറയുന്നതും കേള്‍ക്കാം. 25 ടണ്ണോളം ഭാരമുള്ള കൂറ്റന്‍ ഹംപാക്ക് തിമിംഗലമാണ് ഇവരെ രക്ഷിച്ചത്.
കടലില്‍ നിഗുഢത മാത്രമല്ല, അത്ഭുതങ്ങളും: കൊലയാളി സ്രാവില്‍ നിന്ന് ശാസ്ത്രജ്ഞയെ രക്ഷിച്ചത് കൂറ്റന്‍ തിമിംഗലം
January 10, 2018
No Comments
0 comments:
Post a Comment