പൊതുശുചിമുറികളിലെ വാതിലുകൾ നീളം കുറച്ച് നിർമ്മിക്കുന്നത് എന്തിനെന്ന് അറിയാമോ

വീട്ടിൽ നിന്ന് എത്രയൊക്കെ തയ്യാറെടുപ്പുകളോടെ പുറത്തിറങ്ങിയാലും ഇടയ്‌ക്കൊന്ന് ബാത്രൂമിൽ പോകാൻ തോന്നും നമുക്കെല്ലാം…അപ്പോഴൊക്കെ പൊതു ശുചിമുറികളെ ആശ്രയിക്കുകയെ തരമുള്ളു. എന്നാൽ വീട്ടിലെ അടച്ചുമൂടിയ ശുചി മുറി ശീലിച്ച നമുക്ക് മുക്കാൽ ഭാഗം വരെ മാത്രം മറഞ്ഞ പൊതു ശുചിമുറികളുടെ വാതിൽ അൽപ്പം അരോചകമായി തോന്നാം. എന്നാൽ ഇത്തരത്തിൽ നിർമ്മിക്കുന്നതിന് പിന്നിൽ ഒരു കാരണം ഉണ്ട്….ഒന്നല്ല……..മൂന്ന് കാരണങ്ങൾ !!  സാമൂഹ്യവിരുദ്ധ പ്രവർത്തികൾ തടയാൻ  പൊതുശുചിമുറികൾ പലപ്പോഴും സാമൂഹ്യവിരുദ്ധരുടെ താവളമാണ്. മയക്കുമരുന്ന്, കഞ്ചാവ്, മറ്റ് ലഹരി വസ്തുകൾ എന്നിവ ഉപയോഗിക്കാൻ ഇവർ പൊതുശുചിമുറികളെ ആശ്രയിക്കുന്നു. അതുകൊണ്ട് തന്നെ പൊതുശുചിമുറികളുടെ വാതിലിന് നീളം കുറച്ച് അതുവഴി താഴേക്ക് കാണുന്നതിലൂടെ ഈ സാമൂഹ്യവിരുദ്ധ പ്രവർത്തികൾ ഇവിട നടക്കാതെയാകുന്നു.  കുട്ടികളുടെ സുരക്ഷക്ക്  കുട്ടികളുടെ സുരക്ഷയും കണക്കിലെടുത്താണ് ഇ്തരത്തിൽ വാതിലുകൾ നിർമ്മിച്ചിരിക്കുന്നത്. ശുചിമുറിയിൽ കയറിയ കുട്ടി അകത്ത് കുടുങ്ങി പോയെങ്കിൽ എന്ത് ചെയ്യും ? ഇത്തരത്തിൽ വാതിൽ ഉള്ളപ്പോൾ ശുചിമുറിയുടെ വാതിൽ തകർക്കാതെ തന്നെ താഴത്തുകൂടി ശുചിമുറിക്കകത്ത് പ്രവേശിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്താം.  ഇതിന് പുറമെ ശുചിമുറിയിൽ സോപ്പോ, മറ്റ് വസ്തുക്കളോ ആവശ്യം വന്നാൽ അവ എളുപ്പം താഴത്തുകൂടി കൈമാറാനും സാധിക്കും.


0 comments:

Post a Comment