ഈ ദ്വീപിൽ സ്ത്രീകൾക്ക് പ്രവേശനമില്ല; പുരുഷന്മാർക്ക് പ്രവേശിക്കണമെങ്കിലുമുണ്ട് നിബന്ധന

സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ദ്വീപിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? അതാണ് ഒക്കിനോഷിമ. യുനെസ്‌കോയുടെ ലോക പൈതൃത പദവി ലഭിച്ചിരിക്കുകയാണ് ജപ്പാനിലെ ഈ വിശേഷപ്പെട്ട ദ്വീപിന്  കൊറിയയിലെ പെനിൻസുലയ്ക്കും തെക്കു പടിഞ്ഞാറൻ ദ്വീപായ ക്യൂഷുവിനും ഇടയിലാണ് 700 ചതുരശ്രയടി വിസ്തീരണത്തിൽ പരന്നു കിടക്കുന്ന ഈ ദ്വീപിന്റെ സ്ഥാനം. സ്ത്രീകൾക്ക് നിഷിദ്ധം എന്നതിലുപരി മറ്റ് നിരവധി പ്രത്യേകതകൾ കൊണ്ടും ലോകശ്രദ്ധ നേടിയ ദ്വീപാണ് ഒക്കിനോഷിമ. പുരുഷന്മാർക്ക് പ്രവേശിക്കണമെങ്കിലുമുണ്ട് നിബന്ധന  സ്ത്രീകൾക്കു പ്രവേശനമില്ലെന്നതു മാത്രമല്ല, ഇവിടേക്കു പ്രവേശിക്കാൻ പുരുഷൻമാർ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും വേണം. അത്യധികം ശുദ്ധി പാലിച്ചാൽ മാത്രമേ ഇ ദ്വീപിൽ പുരുഷൻമാർക്കും പ്രവേശനം ലഭിക്കുകയുള്ളു. കടലിൽ പൂർണ്ണ നഗന്രായി കുളിച്ച് ശുദ്ധി വരുത്തിയാൽ മാത്രമേ പുരുഷന്മാർക്ക് ഇവിടെ പ്രവേശിക്കാൻ അനുമതി ലഭിക്കുകയുള്ളു.  നിരവധി പുരാവസ്തുക്കളുടെ കലവറ  നിരവധി പുരാവസ്തുക്കളുടെ ശേഖരമാണ് ഒക്കിനോഷിമ. നിരവധി വിദേശ രാജ്യങ്ങളിൽ നിന്ന് കൊണ്ടു വന്ന പ്രാർത്ഥനാ ദ്രവ്യങ്ങൾ, കാഴ്ചവസ്തുക്കൾ, ചൈനയിലെ വെയി രാജവംശത്തിന്റെ കണ്ണാടികൾ, കൊറിയൻ ഉപദ്വീപിൽ നിന്നുമുള്ള സ്വർണ മോതിരങ്ങൾ, പേർഷ്യയിൽ നിന്നുമുള്ള ഗ്ലസ് പാത്രങ്ങൾ തുടങ്ങി 80,000 ൽ പരം വസ്തുക്കളാണ് ഈ ദ്വീപിൽ ഉള്ളത്.  ആരാധനയും സന്ദർശനവും  17ആം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഇന്ന് അവുഷ്ഠിച്ചുവരുന്ന ആചാരങ്ങൾ നിലനിൽക്കുന്നത്.


0 comments:

Post a Comment