പാല്‍ കുടിക്കാത്തതിന് അര്‍ദ്ധരാത്രിയില്‍ വീടിന് പുറത്ത് നിര്‍ത്തി പിതാവ് ശിക്ഷിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ കാണാതായത് മലയാളി കുരുന്നിന് വേണ്ടി എങ്ങും പ്രാര്‍ത്ഥനകള്‍. എറണാകുളം സ്വദേശികളായ ദമ്പതികള്‍ രണ്ടു വര്‍ഷം മുമ്പ് കേരളത്തിലെ ഒരു അനാഥാലയത്തില്‍ നിന്നും ദത്തെടുത്ത കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായായിരുന്നു കുട്ടിയെ വീടിനു പിന്നില്‍ 100 അടി മാറി നില്‍ക്കുന്ന മരത്തിന്റെ ചുവട്ടില്‍ പോയി തനിയെ നില്‍ക്കാന്‍ പിതാവ് വെസല്‍ മാത്യൂ ശിക്ഷിച്ചത്. 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ കുട്ടിയെ കാണാതെ പോകുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ വെസല്‍ മാത്യുവിനെയും ഭാര്യ സീനയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദത്തെടുത്തപ്പോള്‍ തന്നെ പോഷകാഹാരകുറവുള്ള കുഞ്ഞിന് പാല്‍ നല്‍കണമെന്നു ഡേക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കുഞ്ഞിന് പിതാവ് പാല്‍ നല്‍കാനൊരുങ്ങിയത്. കുട്ടി കുടിക്കാതെ വന്നതിനെ തുടര്‍ന്നാണ് വീടിന് പിന്നിലുള്ള മരത്തിന്റെ അരികില്‍ പോയി നില്‍ക്കാന്‍ പിതാവ് പറഞ്ഞത്. രാത്രി കുട്ടിയെ കാണാതെ പോയെങ്കിലും അഞ്ചു മണിക്കൂറിന് ശേഷമാണ് വെസല്‍ വിവരം പോലീസിനെ അറിയിച്ചത്. രാവിലെ എട്ടു മണിയോടെ മാതാവ് സിനി ഉണര്‍ന്ന് കുട്ടിയെ ചോദിച്ചപ്പോള്‍ വെസല്‍ വിവരം പറയുകയും പിന്നീട് ഇരുവരും പോലീസില്‍ അറിയിക്കുകയുമായിരുന്നു. പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഒടുവില്‍ വന്‍തുക ബോണ്ട് കെട്ടിവെച്ചതിനെ തുടര്‍ന്ന് വിട്ടയയ്ക്കുകയും ചെയ്തു. ഇരുവരേയും ചോദ്യം ചെയ്തിട്ടും കാര്യമായ വിവരങ്ങള്‍ പോലീസിന് കിട്ടിയില്ല. ക്രൂര മൃഗങ്ങള്‍ ഇറങ്ങുന്ന സ്ഥലത്താണ് കുട്ടിയെ നിര്‍ത്തിയത്. കുട്ടിയെ നിര്‍ത്തി തിരിച്ചു വരുമ്പോള്‍ ചെന്നായ പോലെയുള്ള മൃഗത്തെ കണ്ടതായി പിതാവ് പറയുകയും ചെയ്തിട്ടുണ്ട്. അതേസമയം കുട്ടിയെ മൃഗങ്ങള്‍ കൊണ്ടുപോയിരിക്കാനുള്ള തെളിവു് കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പരിസര പ്രദേശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഹൂസ്റ്റണിലെ മലയാളി സംഘങ്ങളും കുഞ്ഞിനായി തെരച്ചില്‍ നടത്തിയിരുന്നു. വീട്ടിലെ വാഹനങ്ങള്‍, സെല്‍ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, എന്നിവയെല്ലാം പരിശോധന നടത്തിയ പോലീസ് സുരക്ഷാ ക്യാമറയിലെ ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്
viral stuff
അര്‍ദ്ധരാത്രിയില്‍ വീടിന് പുറത്ത് നിര്‍ത്തിയ കുഞ്ഞിനെ ഇതുവരെ കണ്ടെത്തിയില്ല കുരുന്നിനുവേണ്ടി എങ്ങും പ്രാര്‍ത്ഥനകള്‍…
January 02, 2018
No Comments
0 comments:
Post a Comment