‘ഞാന്‍ ആ സിനിമകള്‍ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി’; സൗഹൃദം പങ്കുവച്ച് ഷെയ്ന്‍ നിഗം

താന്‍ ഏറ്റവും കൂടുതല്‍ ആദരിക്കുന്ന ആളാണ് നടന്‍ ഫഹദ് ഫാസിലെന്ന് നടന്‍ ഷെയ്ന്‍ നിഗം. അന്നയും റസൂലും, ചാപ്പാക്കുരിശ് തുടങ്ങിയ സിനിമകള്‍ കണ്ടതിനുശേഷം ഫഹദിക്കയുടെ കടുത്ത ആരാധകന്‍ ആയതാണ്. എന്നെ അദ്ദേഹത്തെ പോലെ നിങ്ങള്‍ പരിഗണിക്കുന്നുണ്ടെന്ന് കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം. പക്ഷേ എന്റെ ചെറിയൊരു അപേക്ഷയാണ്. ആരെയും ആരുമായും താരതമ്യം ചെയ്യരുത്. ആരായാലും അവര്‍ക്കൊരു ഇടം കൊടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.- മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ നിലപാട് വ്യക്തമാക്കിയത്.നല്ല സിനിമകളില്‍ അഭിനയിക്കണം. ഒരു പടം കഴിഞ്ഞ് അടുത്ത പടം എന്ന മട്ടില്‍ അഭിനയിച്ചാല്‍ ഒരു യന്ത്രം പ്രവര്‍ത്തിക്കുന്നതു പോലെ പ്രവര്‍ത്തിക്കേണ്ടി വരും. അപ്പോള്‍ ഒരു ക്രിയേറ്റിവിറ്റി ഉണ്ടാകില്ല. എനിക്ക് തന്നെ അത് ഇടയ്ക്ക് അനുഭവപ്പെടാറുണ്ട്. നമ്മള്‍ ഇഷ്ടപ്പെട്ട് ജോലി ചെയ്യണം. എങ്കിലേ സന്തോഷം ഉണ്ടാവൂ. അത്രയ്ക്കും അനുയോജ്യമായ പടത്തിലേ അഭിനയിക്കുന്നുള്ളൂ. ഒഴിവു കിട്ടുമ്പോള്‍ പഠിക്കാനാണ് ആഗ്രഹമെന്നും ഷെയ്ന്‍ നിഗം പറഞ്ഞു  കിസ്മത് ഒരിക്കലും ഞാന്‍ തിരഞ്ഞെടുതല്ല. എന്നെ തിരഞ്ഞെടുത്തതാണ്. കിസ്മത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് വന്ന സമയത്താണ് സൈറാ ഭാനുവില്‍ അഭിനയിച്ചത്. ആ ചിത്രത്തിന്റെ കഥ എനിക്ക് ഇഷ്ടമായിരുന്നു. കിസ്മത് ഇറങ്ങുന്നതിന് മുമ്പ് പറവയിലേക്ക് സൗബിക്ക വിളിക്കുന്നത്. സൗബിക്കയുടെ പടത്തില്‍ അഭിനയിക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ലവ എനിക്ക്. അടുത്ത വര്‍ഷം കുറച്ച് പടങ്ങളുണ്ട്. അതൊക്കെ തിരക്കഥ കേട്ട് ഞാന്‍ തിരഞ്ഞെടുത്ത സിനിമകള്‍ ആണ്.- ഷെയ്ന്‍ വ്യക്തമാക്കി


0 comments:

Post a Comment