ബ്ലാസ്‌റ്റേഴ്‌സ് വിജയത്തെക്കുറിച്ച് പരിശീലകന് പറയാനുള്ളത്

ഡല്‍ഹിയെ പൊളിച്ചടുക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് കോച്ച് ഡേവിഡ് ജെയിംസിന്റെ അഭിനന്ദനങ്ങള്‍. കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇതുവരെ ഈ മികവിലേക്ക് ഉയരാത്തതില്‍ അത്ഭുതം മാത്രമെ ഉള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ഗ്രൗണ്ടില്‍ കണ്ടതാണ് താന്‍ ട്രെയിനിംഗില്‍ കാണുന്നതെന്നും എല്ലാ കളിക്കാര്‍ക്കും മികവിലേക്ക് ഉയരാനുള്ള താല്പര്യം ഉണ്ട് എന്നും ജെയിംസ് പറഞ്ഞു. ഈ ടീം മുന്നേ ഈ മികവിലേക്ക് എത്താത്തതില്‍ അത്ഭുതം പ്രകടിപ്പിച്ച ജെയിംസ് ഇന്നലത്തെ ഹ്യൂമിന്റെ പ്രകടനത്തെ എടുത്ത് പറഞ്ഞു.ഹ്യൂം തന്റെ കൂടെ ഒന്നാം സീസണിലും ഉണ്ടായിരുന്നു. അതുകൊണ്ട് ഹ്യൂമിന്റെ മികവ് തനിക്ക് അറിയാം. ഹ്യൂമിന്റെ ഗോളുകളില്‍ സന്തോഷമുണ്ട് എന്നും പരിക്ക് പറ്റിയിട്ടും കാണിച്ച കമ്മിറ്റ്‌മെന്റിനെ പ്രശംസിക്കുന്നു എന്നും ജെയിംസ് കൂട്ടിചേര്‍ത്തു.  ഹാട്രിക് നേടി ടീമിനെ വിജയ തീരത്ത് എത്തിച്ച ഇയാന്‍ ഹ്യൂമിനു മുന്‍ ഇന്ത്യന്‍ താരവും ബ്ലാസ്റ്റേഴ്സ് ഉടമയുമായ സച്ചിന്‍ അഭിനന്ദിച്ചിരുന്നു. ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തിലാണ് ഹ്യൂമേട്ടന്‍ ഗോള്‍ മഴ തീര്‍ത്തത്. ഇതോടെ സീസണില്‍ ആദ്യമായി എവേ മത്സരം കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചു.  ഇയാന്‍ ഹ്യൂം ഹാട്രിക്ക് മാന്‍ ! നന്നായി സുഹൃത്തെ ! കേരള ബ്ലാസ്റ്റേഴ്സ് നിങ്ങളെ സ്നേഹിക്കുന്നു. ടീമിന് പ്രചോദനം നല്‍കിയതിന് ഡേവിഡ് ജെയിംസിനു നന്ദി എന്നാണ് സച്ചിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.  3-1 നാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരം ജയിച്ചത്. ഇയാന്‍ ഹ്യൂമിന്റെ ഗോളിന് ഡല്‍ഹിയുടെ പ്രീതം കോട്ടാലിന്റെ തിരിച്ചടി നല്‍കിയതോടെ ഐ.എസ്.എല്‍ ആദ്യ പകുതിയില്‍ ഡല്‍ഹി ഡൈനാമോസും കേരള ബ്ലാസ്റ്റേഴ്‌സും ഒപ്പത്തിനൊപ്പം എത്തിയിരുന്നു. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ നിര്‍ണായക ലീഡുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് കളി ആരംഭിച്ചത്. പുതിയ പരിശീലകനു കീഴില്‍ സീസണിലെ ആദ്യ ജയമാണിത്


0 comments:

Post a Comment