സെഞ്ച്വറി തികച്ച ഐഎസ്എല്ലിന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ മറുപടി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2017-18 സീസണിലെ ആദ്യ നൂറു ഗോള്‍ പിറന്നപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഒരു കാര്യത്തില്‍ സംശയമില്ല. 100ല്‍ മികച്ചത് വിനീതിന്റെ പറക്കും ഹെഡര്‍ ഗോള്‍ തന്നെ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച സീസണിലെ നൂറു ഗോളുകള്‍ക്കടിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുട മറുപടി ഇങ്ങനെ തുടരുന്നു.നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ നടന്ന മത്സരത്തിലാണ് വിനീത് ഫ്‌ളെയിങ് ഹെഡിലൂടെ ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിനെതിരേ നടന്ന മത്സരത്തിന്റെ 24ാം മിനുട്ടില്‍ റിനോ ആന്റോ നല്‍കിയ മനോഹര ക്രോസിന് വായുവിലുയര്‍ന്ന് പോസ്റ്റിലേക്കു കുത്തിയിട്ട വിനീതിന്റെ ഈ സീസണിലെ ആദ്യ ഗോളുമായിരുന്നു ഇത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയവമായിരുന്നു ഇത്100 ഗോളുകളുടെ പട്ടികയില്‍ വിനീതിന്റെ ഗോളിനോളം പോന്ന ഒന്നുപോലും ഇല്ലെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഐഎസ്എല്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റായി പറയുന്നത്. ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമില്‍ നിന്നും കൂടുതല്‍ ഗോളുകല്‍ പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പും ആരാധകര്‍ നല്‍കുന്നുണ്ട്.അതേസമയം, പട്ടികയില്‍ ഇടം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ എണ്ണം അവര്‍ ഇതുവരെ ഐഎസ്എല്ലില്‍ നേടിയ പോയിന്റുകളുടെ അത്രയും ഇല്ലെന്ന് ട്രോളും ബ്ലാസ്‌റ്റേഴ്‌സിന് കിട്ടുന്നുണ്ട്


0 comments:

Post a Comment