കൂടുതല്‍ ഊര്‍ജസ്വലനായി മോഹന്‍ലാല്‍; കൈപിടിച്ച് പ്രണവും,

വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രം സോഷ്യല്‍ മീഡിയ കയ്യടക്കുന്നു. കൂടുതല്‍ ഊര്‍ജ്ജ്വസ്വലനായ മോഹന്‍ലാല്‍. ഒടിയനാകാന്‍ പാകപ്പെടുത്തിയ ശരീരത്തിനെ കൂടുതല്‍ വഴക്കങ്ങളിലേക്ക് തിരിച്ചെത്തിക്കാനുള്ള വ്യായാമ മുറകളിലാണ് മലയാളികളുടെ പ്രിയതാരം. അച്ഛന് നിറഞ്ഞ കൂട്ടായി ചിത്രത്തില്‍ പുതിയ താരം പ്രണവ് മോഹന്‍ലാലുമുണ്ട്. മോഹന്‍ലാലിന്‍റെ മുഖത്തെ വര്‍ധിച്ച ആത്മവിശ്വാസവും താരം തന്നെ ഫെയ്ബുക്കില്‍ പങ്കുവച്ച പുതിയ ചിത്രത്തില്‍ പ്രകടം. മോഹൻലാലും മകൻ പ്രണവും ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ ആളുകൾ വളരെ സ്നേഹത്തോടയാണ് സ്വീകരിക്കുന്നത്. മോഹൻലാലും മകൻ പ്രണവും വ്യായാമം ചെയ്യുന്ന ചിത്രമാണിത്.  ഇതിനുമുന്‍പും മോഹൻലാലും പ്രണവും ഒരുമിച്ച് വ്യായാമം ചെയ്യുന്ന ചിത്രങ്ങൾ വൈറലായിരുന്നു. ഒരു മണിക്കൂറിൽ ചിത്രം ഒരു ലക്ഷം ലൈക്കുകൾ നേടി.
ഒടിയനു വേണ്ടി 18 കിലോയോളമാണ് മോഹൻലാൽ കുറച്ചത്. എന്നാൽ ഒടിയന്റെ ചിത്രീകരണം താത്കാലികമായി മാറ്റിവച്ചിട്ടുണ്ട്. അതിനാൽ തന്നെ ശരീരത്തെ ഒരുക്കിയെടുക്കാൻ മോഹൻലാലിന് ഇനിയും സമയം ലഭിക്കും. പ്രണവ് ആദ്യമായി നായകനാകുന്ന ആദി എന്ന ജിത്തുജോസഫ് ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്. ഒടിയന്‍റെ ചിത്രീകരണം തല്‍ക്കാലം മാറ്റിവെച്ച സാഹചര്യത്തിൽ ജനുവരി 18ന് അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംഗോളിയയില്‍ ലാല്‍ ജോയിന്‍ ചെയ്യും. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ താടി വെച്ച കിടിലന്‍ ഗെറ്റപ്പിലാണ് എന്നാണ് വിവരം. ഇതാദ്യമായാണ് ഒരു മലയാളചിത്രം മംഗോളിയയില്‍ ചിത്രീകരിക്കുന്നത്. 

0 comments:

Post a Comment