ഹ്യൂമേട്ടന്റെ പൊളപ്പൻ ഹാട്രിക്ക് ഡെൽഹിയെ തരിപ്പണമാക്കി മഞ്ഞപ്പട

ഡല്‍ഹിക്കെതിരെ ആക്രമണകളി പുറത്തെടുത്ത് ഇയാന്‍ ഹ്യൂം. പന്തുമായി ഒറ്റയ്ക്കു മുന്നേറിയ ഹ്യൂമിന്റെ ഹാട്രിക്ക് ഗോള്‍ നേട്ടത്തില്‍ (3-1) കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും മുന്നിലെത്തി ഇയാന്‍ ഹ്യൂമിന്റെ ഗോളിന് ഡല്‍ഹിയുടെ പ്രീതം കോട്ടാലിന്റെ തിരിച്ചടി നല്‍കിയതോടെ ഐ.എസ്.എല്‍ ആദ്യ പകുതിയില്‍ ഡല്‍ഹി ഡൈനാമോസും കേരള ബ്ലാസ്റ്റേഴ്സും ഒപ്പത്തിനൊപ്പം.ഡല്‍ഹിക്കെതിരായ മത്സരത്തില്‍ നിര്‍ണായക ലീഡുമായി ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. . കറേജ് പെക്കൂസന്റെ മുന്നേറ്റത്തില്‍ ഗോള്‍ നേടി ഇയാന്‍ ഹ്യൂം. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും ഓടിയെത്തിയ ഇയാന്‍ ഹ്യൂം പെക്കൂസന്റെ പാസ് പോസ്റ്റിലേക്ക് തട്ടിയിട്ടാണ് ഗോള്‍ നേടിയത്. ആദ്യ അഞ്ചു മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ഡൈനാമോസ് മുന്നേറ്റങ്ങളാണ് കണ്ടത്. ഡെല്‍ഹിക്കെതിരായ മത്സരത്തിനായി നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കൊണ്ട് ഡേവിഡ് ജെയിംസ് ടീമിനെ കളത്തില്‍ ഇറക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളിയെ ആകെ മാറ്റിയ കിസിറ്റോ ഇന്ന് സ്റ്റാര്‍ട്ട് ചെയ്യും. കിസിറ്റോയുടെ ബ്ലാസ്റ്റേഴ്‌സിനായുള്ള ആദ്യ സ്റ്റാര്‍ട്ടാണിത്. കിസിറ്റോ ആദ്യ ഇലവനില്‍ വന്നപ്പോഴും ബെര്‍ബറ്റോവ് പുറത്തായില്ല. ബെര്‍ബയും ആദ്യ ഇലവനിക് ഉണ്ട്. ആദ്യ ഇലവനില്‍ ഇത്തവണ സ്ഥാനം നഷ്ടപ്പെട്ടത് സിഫ്‌നിയോസിനാണ്. കേരള ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ കണ്ടെത്തി ഫോമിലുള്ള സിഫ്‌നിയോസ് ബെഞ്ചിലാണ് ഉള്ളത്. പരിക്ക് മാറാത്ത സി കെ വിനീതിന് ഇത്തവണയും ടീമില്‍ ഇല്ല. വിലക്ക് മാറി എത്തിയ പെസിച്ച് ബെഞ്ചിലാണ്. ബ്രൗണും ജിങ്കനും തന്നെയാണ് ഡിഫന്‍സില്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത്.


0 comments:

Post a Comment