വർദ്ധിക്കുന്ന മസ്‌തിഷ്‌ക്ക മരണങ്ങളിൽ ദുരൂഹത ; വെളിപ്പെടുത്തലുമായി പ്രശസ്‌ത ഡോക്റ്റർ

കേരളത്തിൽ ഈ അടുത്ത കാലത്താതായി വൻതോതിൽ പെരുകിയിരിക്കുകയാണ് മസ്‌തിഷ്‌ക്ക മരണങ്ങൾ. ഇതര സംസ്ഥാനങ്ങളെയും ആഗോള ശരാശരിയേയും അപേക്ഷിച്ച് അതിന്റെ തോത് വളരെ വലുതാണ്. ഇത്തരം മരണങ്ങളിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഡോക്ടർ ഗണപതി. അദ്ദേഹം മാതൃഭൂമി ഓൺലൈൻ പത്രത്തിന് നൽകിയ വീഡിയോ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന പ്രസ്താവനകളും സംശയങ്ങളും മുന്നോട്ട് വയ്ക്കുന്നത്.  ആധുനിക വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും മഹത്തരമായ കണ്ടു പിടുത്തമാണ് അവയവ മാറ്റ ശസ്ത്രക്രിയ. ആന്തരീക അവയവങ്ങൾ തകരാറിലായ ഒരു രോഗിക്ക് മസ്‌തിഷ്‌ക്ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ മാറ്റി വയ്ക്കാം എന്ന അവസ്ഥ വളരെ അധികം ആളുകൾക്ക് പ്രതീക്ഷയായ ഒരു ശാസ്ത്ര മുന്നേറ്റം തന്നെയാണ്. അതിൽ ലക്ഷങ്ങൾ മറിയുന്ന ഒരു കച്ചവട സാധ്യതയും നിലനിൽക്കുന്നു. കേരളത്തിൽ അവയവ മാറ്റ ശസ്ത്രക്രിയകൾ വളരെ സജീവമായ കാലഘട്ടത്തിൽ തന്നെയാണ് മസ്‌തിഷ്‌ക്ക മരണ നിരക്കും ഉയർന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ഇപ്പോഴുണ്ടായ മസ്‌തിഷ്‌ക്ക മരണ നിരക്കിലെ ഉയർച്ചക്ക് മേൽപ്പറഞ്ഞ കച്ചവട താൽപ്പര്യങ്ങൾ ഉണ്ടോ എന്ന് ഡോക്റ്റർ സംശയം ഉയർത്തുന്നത്.  ഒരാളുടെ ബ്രെയിൻ ഡെത്ത് സ്ഥിരീകരിക്കാൻ നോഡൽ ഓഫീസർക്കേ അധികാരമുള്ളൂ എന്നിരിക്കെ സ്വകാര്യ ആശുപത്രികളിലെ 5 ഡോക്റ്റർമാർ ചേർന്ന് മരണം സ്ഥിരീകരിക്കുന്നത് എങ്ങിനെ ആണെന്നാണ് ഡോ.ഗണപതി ചോദിക്കുന്നത്


0 comments:

Post a Comment