രാജ ഭരണവും ജനാധിപത്യവും താരതമ്യം ചെയ്യുമ്പോള്‍ രാജഭരണത്തിന്റ ശക്തി വിളിച്ചോതുകയാണ് 11 സൗദി രാജകുമാരന്‍മാരുള്‍പ്പെടെ 38 പ്രബലരുടെ അറസ്റ്റിലൂടെ വെളിവാകുന്നത്. രാജ്യത്തിന്റെ പ്രബല ശക്തികളായിരുന്ന പതിനൊന്ന് രജകുമാരന്മാരെയാണ് ഒറ്റ രാത്രി കൊണ്ട് തുറങ്കലിലടച്ചത്. ബാക്കിയുള്ളവര്‍ ഉന്നതരും. സൗദിയെ അടിമുടി മാറ്റാന്‍ ഒരുങ്ങുകയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍., 11 രാജകുമാരന്മാരും നാല് മന്ത്രിമാരുമുള്‍പ്പെടെ 38 പേരാണ് അറസ്റ്റിലായത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ധ കമ്മിറ്റിയാണ് നടപടിയ്ക്ക് പിന്നിലെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉന്നതര്‍ രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. നടപടിയ്ക്ക് പിന്നാലെ മന്ത്രിസഭാ പുനസംഘടയ്ക്കുള്ള പ്രഖ്യാപനവും ഉണ്ടായിട്ടുണ്ട്. 2009ലെ ജിദ്ദാ വെള്ളപ്പൊക്കം, കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേസന്വേഷണം പുനരാരംഭിക്കാനും കമ്മിറ്റി ഉത്തരവിട്ടു. അഴിമതി കേസുകളില്‍ അന്വേഷണം നടത്തുന്നതിനും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനും യാത്രാവിലക്ക്, സ്വത്തും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കല്‍, അഴിമതിക്കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ ഫണ്ടുകള്‍ സ്വത്തുക്കള്‍ എന്നിവ കണ്ടെത്തല്‍ തുടങ്ങിയ അവകാശങ്ങളാണ് അഴിമതി വിരുദ്ധ കമ്മിറ്റിയ്ക്കുള്ളത്. മന്ത്രിമാരും രാജകുമാരന്മാരും അഴിമതി വഴി സര്‍ക്കാരിനെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സല്‍മാന്‍ രാജാവ് പ്രശ്‌നം പരിഹരിക്കുന്നതിനായി കമ്മിറ്റിയ്ക്ക് രൂപം നല്‍കാന്‍ ഉത്തരവിട്ടത്. ജിദ്ദയില്‍ നിന്ന് സ്വകാര്യ ജെറ്റ് വിമാനങ്ങളില്‍ ഉന്നതര്‍ രാജ്യം വിടുന്നത് തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ജൂണില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കിരീടാവകാശിയായി നിയമിച്ചതിന് ശേഷം സൗദി അഴിമതിയെക്കെതിരെ നടത്തുന്ന നിര്‍ണായക നീക്കമാണിത്. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണശ്രമം ഉണ്ടായതിന് പിറകേയാണ് പതിനൊന്ന് സൗദി രാജകുമാരന്മാരെ അറസ്റ്റ് ചെയ്തത്. നിലവിലെ മന്ത്രിസഭയില്‍ വിവിധ പദവികള്‍ വഹിക്കുന്ന നാല് പേരും മുന്മന്ത്രിമാരായ ഏഴ് പേരും അടക്കം പതിനൊന്ന് രാജകുമാരന്മാര്‍ അറസ്റ്റിലായെന്നാണ് സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അല്‍അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആരൊക്കെയാണ് അറസ്റ്റിലായതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. എന്നാല്‍, രാജകുമാരന്മാരിലെ സമ്പന്നനായ അല്‍ വാലിദ് ബിന്‍ തലാല്‍ അറസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. രാജകുമാരാന്മാരെ അറസ്റ്റ് ചെയ്തത് കൂടാതെ സൗദി നാഷണല്‍ ഗാര്‍ഡ് മേധാവി, നാവികസേനാ മേധാവി, ധനമന്ത്രി എന്നിവരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. അപ്രതീക്ഷിതമായി സൗദിയില്‍ ഉണ്ടായ നീക്കങ്ങള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കയാണ്. മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പുതുതായി രൂപീകരിച്ച അഴിമതി വിരുദ്ധ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേറ്റതിന് പിറകേയാണ് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന വിവിധ അഴിമതികളില്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന് തുടര്‍ച്ചയാണ് രാജകുമാരന്മാരുടെ അറസ്‌റ്റെന്നാണ് സൗദി പ്രസ്സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജകുടുംബത്തിലെ ഉന്നതര്‍ക്ക് നേരെ നടപടിയുണ്ടായതിന് പിറകേ ജിദ്ദ വിമാനത്താവളത്തിലെ സ്വകാര്യവിമാനങ്ങള്‍ എല്ലാം സുരക്ഷസേന നിയന്ത്രണത്തിലാക്കിയതായാണ് സൂചന. നടപടി നേരിടുന്നവര്‍ രാജ്യം വിട്ടു പോകാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍. കഴിഞ്ഞ സെപ്റ്റംബറിലും അധികാരകേന്ദ്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള 32ഓളം പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരിക്കുന്നത്. പ്രമുഖ വ്യവസായി കൂടിയായ അല്‍വാലീദ് ബിന്‍ തലാല്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത ഗള്‍ഫ് വ്യവസായലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. 81 വയസ്സുള്ള സല്‍മാന്‍ രാജാവ് കഴിഞ്ഞ ജൂലൈയിലാണ് സഹോദരപുത്രന് പകരം മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചത്. രാജകുമാരന്റെ വരവിന് ശേഷം വന്‍തോതിലുള്ള സാമ്പത്തികസാമൂഹിക പരിഷ്‌കരണ നടപടികള്‍ക്കാണ് സൗദ്ദി അറേബ്യ സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഇതൊരു സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്നും യാഥാസ്ഥിതിക മുസ്ലിം രാജ്യമായ സൗദിയെ കാലത്തിനനുസരിച്ച് അടിമുടി സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ താന്‍ ആരംഭിച്ചിട്ടേയുള്ളുവെന്നുമാണ് ബിന്‍ സല്‍മാന്‍ നല്‍കുന്ന സൂചന. ചുരുക്കിപ്പറഞ്ഞാല്‍ കര്‍ക്കശമായ ശരീയത്ത് നിയമങ്ങള്‍ എല്ലാം അഴിച്ച് പണിഞ്ഞ് സൗദി അടിമുടി മാറാന്‍ പോവുകയാണ്. ഇതിന്റെ ഭാഗമായി സ്ത്രീക്കും പുരുഷനും സമത്വം നല്‍കും. മനുഷ്യാവകാശങ്ങള്‍ക്കും വികസനത്തിനും ഊന്നല്‍ നല്‍കുകയും ചെയ്യും. ലോകത്തെ യാഥാസ്ഥിതിക ഇസ്ലാമികതയുടെ പ്രതീകമായിരുന്നു സൗദി മൊത്തത്തില്‍ അഴിച്ച് പണിയലിന് വിധേയമാകാന്‍ പോവുകയാണ്. ഇതിനെ തുടര്‍ന്ന് ഇതിന്റെയെല്ലാം പ്രേരകശക്തിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനെ ലോകം പ്രതീക്ഷയോടെ ഉറ്റ് നോക്കാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി സിനിമയും സംഗീതവും ഇവിടെ നിയമാനുസൃതമാക്കുന്നതാണ്. ഇതിനെതിരെ പരമ്പരാഗത വിശ്വാസികളായ ചിലര്‍ മുറുമുറുക്കുന്നുണ്ടെങ്കിലും അവരുടെ ശബ്ദം എവിടെയും എത്തുന്നില്ല. രാജകുമാരനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ചിലരെ തടവിലാക്കിയിട്ടുമുണ്ട്. ആഗോള മൂലധനത്തെയും നിക്ഷേപകരെയും സൗദിയിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നതിനും സൗദിയെ ലോകത്തിലെ മികച്ച ഒരു നിക്ഷേപ കേന്ദ്രമാക്കുന്നതിനും വേണ്ടിയും ബിന്‍ സല്‍മാന്‍ പ്രയത്‌നം തുടങ്ങിയിട്ടുണ്ട്. ഇത് വഴി മുസ്ലീങ്ങളല്ലാത്ത ടൂറിസ്റ്റുകളെയും ഇവിടേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്. വര്‍ഷങ്ങളായി പരമ്പരാഗത വിശ്വാസങ്ങളാല്‍ വീര്‍പ്പ് മുട്ടുന്ന സൗദിയെ മിതവാദപരമായ ഇസ്ലാമിലേക്ക് നയിക്കുമെന്ന പ്രഖ്യാപനം നടത്തിയ ബിന്‍ സല്‍മാന്‍ ലോകത്തിന്റെ മുഴുവന്‍ കൈയടി നേടിയെടുത്തിരുന്നു. സ്ത്രീകള്‍, തടവുകാര്‍ തുടങ്ങിയവര്‍ക്ക് കടുത്ത മനുഷ്യാവകാശ നിഷേധം നടത്തുന്നതിന്റെ പേരില്‍ സൗദിക്ക് ലോകമെമ്പാട് നിന്നും കടുത്ത വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വരുന്ന സാഹചര്യത്തിലാണ് രാജകുമാരന്‍ വിപ്ലവത്തിന് തുടക്കം കുറിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തന്റെ വിഷന്‍ 2030 പദ്ധതി പ്രകാരം പെട്രോളിനെ ആശ്രയിച്ച് മാത്രം നിലനില്‍ക്കുന്ന സൗദിയുടെ അവസ്ഥ മാറ്റാനും മറ്റ് വരുമാനഉറവിടങ്ങള്‍ സൃഷ്ടിക്കാന്‍ ബിന്‍ സല്‍മാന്‍ ലക്ഷ്യമിടുന്നുണ്ട്. വളരെ അപൂര്‍വം മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള ബിന്‍ സല്‍മാന്‍ ഈ ആഴ്ച റിയാദില്‍ വച്ച് നടന്ന ഗ്ലോബല്‍ ഇന്‍വെസ്‌റ്റേര്‍സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയിരുന്നു. ആഗോള നിക്ഷേപകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനുള്ള പരിപാടിയായിരുന്നു ഇത്.സൗദി മോഡറേറ്റ് ഇസ്ലാമിലേക്ക് തിരിച്ച് പോയേ മതിയാവൂ എന്നും അത് ലോകത്തിന് മുന്നില്‍ തുറന്ന് കിടക്കുന്ന രാജ്യമായിരിക്കുമെന്നും എല്ലാ മതങ്ങളെയും സ്വാഗതം ചെയ്യുമെന്നും കഴിഞ്ഞ 30 വര്‍ഷങ്ങളായി തീവ്രവാദപരമായ ആശയങ്ങള്‍ക്കിപ്പെട്ട് രാജ്യം വിഷമിക്കുകയായിരുന്നുവെന്നും അവയെ കൈവെടിയാന്‍ നാം ഇന്ന് തീരുമാനിച്ചിരിക്കുന്നുവെന്നുമുള്ള നിര്‍ണായകമായ പ്രസ്താവനയാണ് ബിന്‍ സല്‍മാന്‍ നടത്തിയിരിക്കുന്നത്. 85 വര്‍ഷങ്ങള്‍ക്ക് മുമ്പ് വഹാബിസം സ്ഥാപിക്കപ്പെട്ടത് മുതല്‍ സൗദിയില്‍ അത് നിര്‍ണായകമായ സ്വാധീനം ചെലുത്തി വരുന്നുണ്ട്. മറ്റുള്ളവര്‍ക്ക് നേരെയുള്ള ആക്രമണത്തെ ന്യായീകരിക്കുന്ന തത്വശാസ്ത്രമാണിത്. ഇതുപോലുള്ള ആശയങ്ങളെ തള്ളിക്കളണമെന്നാണ് ബിന്‍ സല്‍മാന്‍ ആഹ്വാനം ചെയ്യുന്നത്.
news
കളി എന്നോട് വേണ്ട.. ഒറ്റ രാത്രി കൊണ്ട് ജയിലിലാക്കിയത് 38 പുലികളെ.. ഞെട്ടലോടെ ലോകം…!!
December 31, 2017
No Comments
0 comments:
Post a Comment