“വ്യക്തിപരമായ ഇഷ്ടക്കേടിന് സിനിമയുടെ പാട്ടിന് ഡിസ്‌ലൈക്ക് അടിക്കുന്നത് കാടത്തം”: പാര്‍വതിയുടെ സിനിമയ്ക്ക് പിന്തുണയുമായി ജൂഡ്... Read more at: http://www.reporterlive.com/2018/01/01/457760.html

പൃഥ്വീരാജ്-പാര്‍വതി താരജോഡികളുടെ ഏറ്റവും പുതിയ ചിത്രമായ മൈ സ്റ്റോറിക്ക് പിന്തുണയുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് രംഗത്ത്. വ്യക്തിപരമായ ഇഷ്ടക്കേടിന്റെ പേരില്‍ സിനിമയുടെ പാട്ടിന് ഡിസ്‌ലൈക്ക് അടിക്കുന്നത് കാടത്തമാണെന്ന് ജൂഡ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. സിനിമയെ പിന്തുണയ്ക്കുന്നതായും ജൂഡ് വ്യക്തമാക്കി.ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തം. #സപ്പോര്‍ട്ട് സിനിമ“ ഇതാണ് ജൂഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അതേസമയം, നടിക്കെതിരായ സൈബര്‍  ആക്രമണത്തെ കുറിച്ച് ജൂഡ് മൗനം പാലിക്കുകയാണ്.മമ്മൂട്ടി ചിത്രം കസബയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയതിന്റെ പേരില്‍ പാര്‍വതിക്കെതിരായ പ്രതികാരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പലതരത്തില്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം പാര്‍വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങിയിരുന്നു. ഇതിന് ഡിസ് ലൈക്ക് അടിച്ചാണ് ചിലര്‍ പാര്‍വതിയോടുള്ള രോഷം തീര്‍ത്തിരിക്കുന്നത്. നാലായിരം ലൈക്ക് മാത്രം നേടിയ വീഡിയോ 47,000 ത്തോളം ആളുകളാണ് ഡിസ്‌ലൈക്ക് ചെയ്തിരിക്കുന്നത്. ഇതിനെതിരെയാണ് ജൂഡ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.ഇതായിരുന്നു പാര്‍വതിക്കെതിരായ ജൂഡ് ആന്റണി ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസുകാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ....




0 comments:

Post a Comment