പ്രിട്ടോറിയ: സിംഹപരിപാലന കേന്ദ്രത്തില്‍ എത്തിയ രാജ്യാന്തര റഗ്ബി താരം സ്‌കോട്ട് ബാള്‍ഡ്വിന് കിട്ടിയത് എട്ടിന്റെ പണി. ദക്ഷിണാഫ്രിക്കയിലെ വെല്‍റ്റെ വ്രെഡെ ഗെയിം ലോഡ്ജ് സന്ദര്‍ശിക്കുന്നതിനിടെയാണ് താരം സഹപ്രവര്‍ത്തകരുമായി സിംഹപരിപാലന കേന്ദ്രത്തിലെത്തിയത്. സന്ദര്‍ശകരോട് സനേഹം പാലിച്ച് ഇരുമ്പ് വേലിക്ക് സമീപത്ത് അലസമായി കിടന്നിരുന്ന സിംഹങ്ങളെ കണ്ടപ്പോള്‍ സഹതാപം തോന്നിയ സ്‌കോട്ട് തന്റെ മുന്നില്‍ കിടന്നിരുന്ന സിംഹത്തെ ലാളിക്കാന്‍ തുടങ്ങി. തലയില്‍ തലോടിയ സ്‌കോട്ടിനു നേര്‍ക്ക് സിംഹം തിരിഞ്ഞത് അപ്രതീക്ഷിതമായിരുന്നു. തലോടിയ കൈപിടിച്ച് ആഞ്ഞൊരു കടിയാണ് ആ സിംഹം തിരിച്ചുകൊടുത്തത്. അപ്രതീക്ഷിതമായി കിട്ടിയ കടിയുടെ വേദനയില്‍ സ്‌കോട്ട് അലറി കരഞ്ഞു. ഒരു വിധത്തില്‍ സിംഹത്തിന്റെ വായില്‍ നിന്ന് കൈ ഊരിയെടുത്തു. കാര്യമായ പരുക്കില്ലെങ്കിലും രണ്ട് തുന്നലുകള്‍ വേണ്ടിവന്നു. സിംഹത്തെ കളിപ്പിച്ചതിന്റെ പേരില്‍ സ്‌കോട്ടിന് നഷ്ടമായതാകട്ടെ അടുത്ത മത്സരവുമാണ്. തന്റെ ആരാധകരെ നിരാശരാക്കിയതില്‍ സ്‌കോട്ട് പിന്നീട് ട്വിറ്റിലൂടെ മാപ്പുപറഞ്ഞു. സിംഹത്തിന്റെ ആക്രമണരംഗം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
video zone
സിംഹത്തെ സ്‌നേഹത്തോടെ താലോലിച്ച് തുടക്കം, മടക്കം പൊട്ടികരഞ്ഞ്; രാജ്യാന്തര റഗ്ബി താരത്തിന് കിട്ടിയത് എട്ടിന്റെ പണി
January 02, 2018
No Comments
0 comments:
Post a Comment