തൃശൂർ ∙ ചെരുപ്പിനകത്ത് ഒളിക്യാമറയുമായി കലോത്സവ നഗരിയിൽനിന്നു മധ്യവയസ്കനെ പൊലീസ് പിടികൂടി. അശ്ലീല ചിത്രങ്ങൾ പകർത്താനായിരുന്നു ശ്രമമെന്നു പൊലീസ് പറഞ്ഞു. കാൽപ്പാദം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകൾഭാഗം മുറിച്ച് അതിനകത്തു മൊബൈൽ ഫോൺ ഒളിപ്പിച്ചു ചുറ്റിക്കറങ്ങുമ്പോഴാണു ചിയ്യാരം സ്വദേശി പിടിയിലായത്.തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലേക്ക് അസാധാരണമായ രീതിയിൽ നടന്നുവരുന്നതു ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇയാളെ പൊലീസ് നിരീക്ഷിക്കുകയായിരുന്നു. നിഴൽപൊലീസ് പിന്നാലെ ചെന്നുനോക്കിയപ്പോഴാണു കാലുകൊണ്ടുള്ള ഷൂട്ടിങ് മനസിലായത്. ഈസ്റ്റ് പൊലീസ് പ്രതിക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.തൃശൂർ ∙ ചെരുപ്പിനകത്ത് ഒളിക്യാമറയുമായി കലോത്സവ നഗരിയിൽനിന്നു മധ്യവയസ്കനെ പൊലീസ് പിടികൂടി. അശ്ലീല ചിത്രങ്ങൾ പകർത്താനായിരുന്നു ശ്രമമെന്നു പൊലീസ് പറഞ്ഞു. കാൽപ്പാദം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകൾഭാഗം മുറിച്ച് അതിനകത്തു മൊബൈൽ ഫോൺ ഒളിപ്പിച്ചു ചുറ്റിക്കറങ്ങുമ്പോഴാണു ചിയ്യാരം സ്വദേശി പിടിയിലായത്.തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലേക്ക് അസാധാരണമായ രീതിയിൽ നടന്നുവരുന്നതു ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇയാളെ പൊലീസ് നിരീക്ഷിക്കുകയായിരുന്നു. നിഴൽപൊലീസ് പിന്നാലെ ചെന്നുനോക്കിയപ്പോഴാണു കാലുകൊണ്ടുള്ള ഷൂട്ടിങ് മനസിലായത്. ഈസ്റ്റ് പൊലീസ് പ്രതിക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.
viral stuff
ചെരുപ്പിനകത്ത് ഒളിക്യാമറ; കലോത്സവ നഗരിയിൽ മധ്യവയസ്കൻ പിടിയിൽ
January 09, 2018
No Comments
0 comments:
Post a Comment