ഈന്തപ്പഴം, തേന്‍ എന്നിവ ചേരുമ്പോള്‍ ഇരട്ടി മധുരമാകും. രുചിയില്‍ മാത്രമല്ല, ആരോഗ്യകാര്യങ്ങളിലും ഇത് വാസ്തവമാണ്.തേന്‍ രോഗസംഹാരിയാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സാധിയ്ക്കുന്ന ഒന്ന്. ഈന്തപ്പഴവും പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധി തന്നെ. ഈന്തപ്പഴം ദിവസവും 2എണ്ണം വീതം തേനില്‍ കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ, സ്വാഭാവികപ്രതിരോധശേഷി ശരീരത്തിന്റെ സ്വാഭാവികപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണിത്. അസുഖങ്ങള്‍ വരാതെ തടയാം. ശോധന തേന്‍ തനിയെ കഴിച്ചാല്‍ ചിലര്‍ക്കെങ്കിലും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ സാധാരണയാണ്. എന്നാല്‍ ഈന്തപ്പഴം തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ആരോഗ്യത്തിനു നല്ലതാണ്, നല്ല ശോധനയ്ക്കും. തടി കുറയ്ക്കാന്‍ തേനും ഈന്തപ്പഴവും ചേര്‍ന്ന മിശ്രിതം തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഇരട്ടി ഗുണം നല്‍കും. ഈന്തപ്പഴത്തിലെ നാരുകള്‍ ദഹനം എളുപ്പമാക്കും, തേനിന് സ്വാഭാവികമായി തടി കുറയ്ക്കാനുള്ള കഴിവുണ്ട്. തൂക്കം തടി കൂടാതെ തൂക്കം കൂട്ടാനുള്ള അപൂര്‍വം വഴികളില്‍ ഒന്നാണ് തേനില്‍ കുതിര്‍ത്ത ഈന്തപ്പഴം. ഹൃദയാരോഗ്യത്തിന് ഹൃദയാരോഗ്യത്തിന് തേനില്‍ കുതിര്‍ത്ത ഈന്തപ്പഴം ഏറെ ഗുണകരമാണ്. ഇത് നല്ല കൊളസ്‌ട്രോളിനും നല്ലതാണ്. രക്തം ശരീരത്തിലെ രക്തം വര്‍ദ്ധിപ്പിയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് തേനില്‍ കുതിര്‍ത്ത ഈന്തപ്പഴം. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറെ ഗുണകരം. ലൈംഗികശേഷി തേനും ഈന്തപ്പഴവും ലൈംഗികശേഷിയ്ക്കു സഹായിക്കും. പുരുഷന്മാരിലെ ക്ഷമത കൂട്ടാനും നല്ല മൂഡിനുമെല്ലാം ഇവ നല്ലതാണ്. ഹോര്‍മോണ്‍ ഉല്‍പാദത്തെ സഹായിക്കുന്ന ഘടകങ്ങള്‍ ഇതിലുള്ളതാണ് കാരണം. ചര്‍മത്തെയും ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ തേന്‍ ഈന്തപ്പഴവുമായി ചേര്‍ന്ന് ആരോഗ്യം നല്‍കുക മാത്രമല്ല, ചര്‍മത്തെയും സഹായിക്കും. 2 ഈന്തപ്പഴം, തേനില്‍ കുതിര്‍ത്ത് ദിവസവും ഫ്രഷായ ഈന്തപ്പഴമാണ് ഏറ്റവും നല്ലത്. ഇതിന്റെ കുരു കളയുക. ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു ഗ്ലാസ് പാത്രത്തില്‍ തേനെടുത്ത് ഇതില്‍ ചേര്‍ത്തിളക്കി വയ്ക്കുക. ഫ്രിഡ്ജില്‍ വയ്ക്കരുത്. വ്യത്യസ്തമായ സ്വാദു വേണമെങ്കില്‍ അല്‍പം കുരുമുളകു പൊടി കൂടി ഇതില്‍ വിതറാം. ദിവസവും രണ്ട് ഈന്തപ്പഴമെന്ന കണക്കില്‍ ഇതു കഴിയ്ക്കാം. അല്ലെങ്കില്‍ ഏതെങ്കിലും ഭക്ഷണങ്ങളില്‍ ചേര്‍ത്തു കഴിയ്ക്കാം.ഇ മലയാളം വീഡിയോ കാണുക ഷെയർ ചെയ്യുക
health
ഈന്തപ്പഴം തേനിൽ കുതിർത്തു കഴിച്ചാൽ ശരീരത്തിന് സംഭവിക്കുന്ന അത്ഭുതം ഇതാണ്
January 02, 2018
No Comments
0 comments:
Post a Comment