സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിന്റെ മകള്‍ സാറയെ വിവാഹം കഴിപ്പിച്ചു തന്നില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി. സാറയെ ടിവിയില്‍ കണ്ട് പ്രണയിത്തിലായെന്നും വിവാഹം ചെയ്തു തന്നില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ പശ്ചിമബംഗാള്‍ സ്വദേശി ദേബ് കുമാര്‍ മൈറ്റിയെ പോലീസ് അറസ്റ്റ് ചെയ്തു.സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിന്റെ മകള്‍ സാറയെ വിവാഹം കഴിപ്പിച്ചു തന്നില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി. സാറയെ ടിവിയില്‍ കണ്ട് പ്രണയിത്തിലായെന്നും വിവാഹം ചെയ്തു തന്നില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ പശ്ചിമബംഗാള്‍ സ്വദേശി ദേബ് കുമാര്‍ മൈറ്റിയെ പോലീസ് അറസ്റ്റ് ചെയ്തു. സച്ചിന്റെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. 20 ഓളം തവണ ഇതേ ആവശ്യവുമായി ഫോണിലേക്ക് വിളിച്ചെന്നണ് റിപ്പോര്‍ട്ടുകള്‍. സാറയെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും ടിവിയില്‍കളി കണ്ടുകൊണ്ടിരുന്നപ്പോഴാണ് ഇവരെ ശ്രദ്ധിച്ചതെന്നും അന്നുമുതല്‍ സാറയോട് പ്രണയം തോന്നിയെന്നും സാറയെ വിവാഹം കഴിക്കണമെന്നും ദേബ് കുമാര്‍ പൊലീസിനോട് പറഞ്ഞു.അതേസമയം, ദേബ് കുമാറിന് മാനസിക തകരാറുണ്ടെന്നും കഴിഞ്ഞ എട്ടു വര്‍ഷമായി ചികിത്സയിലാണെന്നുമാണ് കുമാറിന്റെ വീട്ടുകാര്‍ പറയുന്നത്. കോളേജില്‍ പഠനം നിര്‍ത്തിയ ഇയാള്‍ക്ക് നിലവില്‍ തൊഴിലൊന്നുമില്ല. ടെന്‍ഡുല്‍ക്കറിന്റെ മകള്‍ തന്റെ ഭാര്യയാണെന്ന രീതിയില്‍ എന്തൊക്കെയോ കുത്തിക്കുറിച്ച യുവാവിന്റെ ഡയറിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നന്നായി ചിത്രം വരയ്ക്കുന്ന ദേബ് കുമാറിന് സര്‍ഗാത്മ കഴിവുകളുണ്ടെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. അതേമസമയം, സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിന്റെ ലാന്‍ഡ് ഫോണ്‍ നമ്പര്‍ എങ്ങനെ കിട്ടിയെന്നുള്ളത് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.സാറാ ടെല്‍ഡുല്‍ക്കര്‍ ബന്ദ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അന്വേഷണം. ടെലിഫോണ്‍ ടവറിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.യ ുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ വൈദ്യ പരിശോധന നടത്തും.
0 comments:
Post a Comment