അഞ്ച് മിനിട്ടില്‍ കല്യാണം, പതിനഞ്ചാം മിനിറ്റില്‍ വിവാഹ മോചനവും. ഞെട്ടിക്കുന്ന ഈ സംഭവം നടന്നത് രാജസ്ഥാനിലാണ്. സജ്ജന്‍സിങ്ങ് എന്ന യുവാവിന് പ്രായമേറെ കഴിഞ്ഞിട്ടും വിവാഹം നടന്നിരുന്നില്ല. ഒടുവില്‍ ഇയാളുടെ ബന്ധുവിന്റെ വിവാഹത്തിന് വധുവിനെ കണ്ടെത്തിയ ബ്രോക്കര്‍ മധ്യപ്രദേശ് സ്വദേശിയായ അനിതയെ വഴി പെണ്‍കുട്ടിയെ കിട്ടി. രണ്ടര ലക്ഷം രൂപ തരാമെങ്കില്‍ വധു കൈവശമുണ്ടെന്ന് ബ്രോക്കര്‍ പറഞ്ഞു. തുടര്‍ന്ന് കല്ല്യാണം ഒരു അമ്പലത്തിവെച്ച് നടന്നു. ബ്രോക്കറും സഹായിയും പണം വാങ്ങിയതിന് ശേഷം അവിടെ നിന്ന് പോവുകയും ചെയ്തു. എന്നാല്‍ വീട്ടിലേക്ക് പോകാനായി വരന്‍ വധുവിനെ കൂട്ടി കാറില്‍ കയറിയതോടെ പെണ്ണ് കാറില്‍ നിന്നും കരയാന്‍ തുടങ്ങി. അപ്പോഴാണ് സംഭവം പുറത്താകുന്നത്. പത്ത് മിനുട്ട് നേരത്തേക്ക് കല്യാണ പെണ്ണായി അഭിനയിച്ചാല്‍ പതിനായിരം രൂപ തരാമെന്ന് അനിതയും സുഹൃത്ത് മുകേഷും പറഞ്ഞത് കൊണ്ടാണ് ഈ നാടകത്തിന് തയ്യാറായതെന്നും തനിക്ക് രണ്ടു മക്കള്‍ ഉണ്ടെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്നാണ് ചതിക്കപ്പെട്ടെന്ന് സജ്ജന്‍സിങ്ങിന് മനസിലായത്.
viral stuff
അഞ്ച് മിനിട്ടില്‍ വിവാഹം, പതിനഞ്ചാം മിനിറ്റില്‍ വിവാഹ മോചനം; സംഭവം ഇങ്ങനെ
January 08, 2018
No Comments
0 comments:
Post a Comment