രാജ്യത്തിന്റെ ജനസംഖ്യ വര്‍ധിപ്പിക്കുക മാത്രമാണ് മുസ്‌ലിങ്ങളുടെ ലക്ഷ്യമെന്നും വികസനം ഇവരുടെ അജണ്ടയിലില്ലെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആയ ബി.എല്‍ സിംഗാള്‍ ആണ് മുസ്‌ലിങ്ങള്‍ക്കെതിരെ വിവാദപരമായ പ്രസ്താവനയുമായി രംഗത്തെത്തിയത്.ഹിന്ദുക്കള്‍ക്ക് ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടായാല്‍ തന്നെ അവരെപ്പറ്റിയുള്ള വേവലാതിയാണ്. അതേസമയം മുസ്‌ലിം സമുദായത്തെ ഇത് ബാധിക്കുന്നില്ലെന്നും സിംഗാൾ ആരോപിച്ചു. ജനസംഖ്യ വര്‍ധിപ്പിച്ച് രാജ്യത്തെ അധികാരം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് മുസ്‌ലിങ്ങള്‍ എ്ന്നാണ് എം.എല്‍.എ ആരോപിക്കുന്നത്.ജനസംഖ്യ വര്‍ധിപ്പിച്ച് രാജ്യത്ത്അധികാരകേന്ദ്രമാകാനുള്ള ശ്രമമാണ് മുസ്‌ലിം വിഭാഗത്തിന്റെതെന്നാണ് എം.എല്‍.എയുടെ ആരോപണം. മാത്രമല്ല രാജ്യത്തിന്റെ വികസനം പോലും അവരുടെ അജണ്ടയിലില്ലെന്നും ആരോപിക്കുന്നുണ്ട്. സിംഗാളിന്റെ അഭിപ്രായത്തിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
വികസനമല്ല, രാജ്യത്തിന്റെ ജനസംഖ്യ വര്‍ധിപ്പിക്കുക മാത്രമാണ് മുസ്‌ലിങ്ങളുടെ ലക്ഷ്യം; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ
January 01, 2018
No Comments
0 comments:
Post a Comment