രജനീകാന്തിന് ഇഷ്ടപ്പെട്ട ക്രിക്കറ്റ് കളിക്കാരന്‍ ആര് ? രജനിയുടെ ഉത്തരം ഇങ്ങനെ

തമിഴ്‌നാട്ടുകാര്‍ ഏറ്റവും അധികം ആരാധിക്കുന്ന വ്യക്തിയാണ് രജനീകാന്ത്. എന്നാല്‍, രജനീകാന്ത് ആരാധിക്കുന്ന ഒരു ക്രിക്കറ്റ് താരമുണ്ട്. അത് വേറാരുമല്ല ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ സാക്ഷാല്‍ എംഎസ് ധോണി.മലേഷ്യയില്‍ നടക്കുന്ന സിനിമാ താരങ്ങളുടെ ക്രിക്കറ്റ് മത്സര വേദിയിലായിരുന്നു രജനി അവിടെയുള്ള ആരാധകരുമായി സംസാരിച്ചത്. അപ്പോള്‍ ഒരാള്‍ രജനിയോട് ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്ന ചോദ്യം ചോദിച്ചു. ഇതിനാണ് രജനി എംഎസ് ധോണി എന്ന് മറുപടി പറയുന്നത്.  കഴിഞ്ഞ ദിവസം പ്ലെയര്‍ സെലക്ഷന്‍ കഴിഞ്ഞതിന് ശേഷമാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ തല തിരിച്ചെത്തുന്നു എന്ന വാര്‍ത്ത വന്നത്. രജനിയെപോലെ തന്നെ തമിഴ്മക്കള്‍ ആരാധിക്കുന്ന ആളാണ് ധോണി. ചെന്നൈയുടെ തല എന്നാണ് അവര്‍ ധോണിയെ വിശേഷിപ്പിക്കുന്നത്.  രജനി ധോണിയുടെ പേര് പറയുന്ന വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നുണ്ട്.


0 comments:

Post a Comment