റെനെ മ്യൂലന്‍സ്റ്റീന്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനം രാജിവെച്ച വാര്‍ത്ത അമ്പരപ്പോടെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം കണ്ടത്. ഒരു സീസണ്‍ മുഴുവന്‍പോലും ടീമിനെ പരിശീലിപ്പിക്കാത്ത കോച്ച് വ്യക്തിപരമായ കാരണങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് വിടുന്നതെന്ന് വ്യക്തമാക്കിയത്. ഐഎസ്എല്‍ പാതിവഴിലായിരിക്കെ ടീമിനെ വിട്ടുപോയ പരിശീലകന്റെ നടപടി ആരാധകരെയാണ് ഏറെ ആശങ്കയിലാക്കിയിരിക്കുന്നത്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയം മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഈ രീതിയില്‍ നിന്നും ടീമിനെ കരകയറ്റാന്‍ ആരു വരുമെന്ന ആകാംക്ഷയിലുണ്ടായിരുന്ന ആരാധകര്‍ക്ക് പ്രതീക്ഷയേകിയാണ് ബ്ലാസ്റ്റേഴ്‌സ് മുന്‍ താരം കൊച്ചിയില്‍ വിമാനമിറങ്ങിയത്.ഇംഗ്ലീഷ് ടീം മുന്‍ ഗോള്‍കീപ്പറും ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനും കളിക്കാരനുമായിരുന്ന ഡേവിഡ് ജെയിംസ് കൊച്ചിയില്‍ വിമാനമിറങ്ങിയതാണ് ആരാധകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കിയിരിക്കുന്നത്. മ്യൂലന്‍സ്റ്റീന്‍ രാജിവെച്ച ദിവസം തന്നെ ജെയിംസ് കൊച്ചിയില്‍ എത്തിയതിന്റെ കാരണമന്വേഷിച്ചു നടക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ബ്ലാസ്റ്റേഴ്‌സിന്റെ കപ്പിത്താനായി ജയിംസ് വീണ്ടുമെത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
ഇതോടൊപ്പം, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മലയാളി കമേന്റര്‍ ഷൈജു ദാമോദരന്‍ ജെയിംസിന്റെ വരവിനെ ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനത്തേക്കാണെന്നുള്ള സംശയം കൂടി ഉന്നയിച്ചതോടെ കാര്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.കഴിഞ്ഞ ദിവസം രാത്രി 10.50ന് കൊച്ചി വിമാനത്താവളത്തിലിറങ്ങിയ ക്വലാലംപൂര്‍ വിമാനത്തിലാണ് ഡേവിഡ് കേരളത്തിലെത്തിയത്. ഠശഴലൃ ദശിറമ ഒമശ….! ഡേവിഡ് ജെയിംസ് പുതിയ കോച്ച്..? ചൊവ്വാഴ്ച രാത്രി 10.50 ന് കൊച്ചിയില്‍ ലാന്റ് ചെയ്ത കോലാലംപുര്‍ ഫ്‌ലൈറ്റില്‍ മ്മടെ ഈ മുത്തും ഉണ്ടായിരുന്നു. പുതിയ ലോക്കല്‍ സിമ്മിനായി മച്ചാന്‍ വെയ്റ്റ് ചെയ്യുന്ന നേരത്ത് ടെര്‍മിനല്‍ ത്രീ യില്‍ നിന്ന് പകര്‍ത്തിയ ചിത്രം… ദേ… ഇനിയാണ് ശരിക്കും കളി മാറാന്‍ പോണേ. മുന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസായിരിക്കുമോ മ്മടെ പുതിയ കോച്ച്? കാത്തിരുന്നു കാണാല്ലേല്ലേ. ല്ലോ.ല്ലേ…. എന്നായിരുന്നു ഷൈജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്അതേസമയം, ഏഷ്യന്‍ ടൂറിന്റെ ഭാഗമായാണ് ജെയിംസ് കൊച്ചിയിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഐക്കണ്‍ താരവും പരിശീലകനുമായിരുന്നു ജെയിംസ്.

0 comments:
Post a Comment