സ്വന്തം തട്ടകത്തില്‍ വിജയം കൊണ്ട് പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാന്‍ കാത്തുനിന്ന മഞ്ഞപ്പടയ്ക്ക് വിഷമിക്കാനായിരുന്നു വിധി. ഈ വിഷമത്തിലും സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയും ആരാധകര്‍ക്കുണ്ട്. ഉഗാണ്ടന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസിറ്റോ ടീമിനൊപ്പം ചേരുമെന്നതാണ് ആ വാര്‍ത്ത. കോച്ച് റെനെ മ്യൂളസ്റ്റീന്‍ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആദ്യമായിട്ടാണ് കിസീറ്റോയുടെ സാന്നിധ്യം ക്ലബ് സ്ഥിരീകരിക്കുന്നത്.ഉഗാണ്ടന്‍ താരമായ കിസീറ്റോയുടെ യുവത്വമേറിയ കാലുകള്‍ മധ്യനിരയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് റെനെ പറയുന്നു. കെനിയന്‍ ലീഗില്‍ സ്ട്രൈക്കറായി തിളങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ എട്ടാമത്തെ വിദേശ താരമായി ഈ ഉഗാണ്ടക്കാരന്‍ എത്തുന്നത്. എന്നാല്‍ പൂനയ്ക്കെതിരേ ഈ താരം കളിക്കുമോയെന്ന് അറിവായിട്ടില്ല. അതേസമയം, വിനീതിന്റെ പരിക്ക് അടുത്ത മത്സരത്തിനു മുമ്പ് ഭേദമാകുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. ചെറിയ പരിക്കാണ് വിനീതിനെ അലട്ടുന്നതെന്നാണ് ലഭിക്കുന്ന സൂചന.ഇന്നലെ സ്വന്തം തട്ടകത്ത് ബെംഗളൂരു എഫ്സിക്കെതിരെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് അടിയറവു പറഞ്ഞത്. ഏഴ് കളിയില്‍ ഒരു ജയവും നാല് സമനിലയും രണ്ടു തോല്‍വിയുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
0 comments:
Post a Comment