കസബയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രതാപ് പോത്തന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വിമര്‍ശനം ഉന്നയിക്കുന്നത്. പ്രേക്ഷകര്‍ക്കൊപ്പമെന്ന ഹാഷ്ടാഗുമായെത്തിയ പോത്തന്‍, തെരുവില്‍ സര്‍ക്കസ് കളിക്കുന്നവരും സിനിമയില്‍ അഭിനയിക്കുന്നവരും തമ്മില്‍ വളരെ വ്യത്യാസം ഉണ്ടെന്നും പറയുന്നു. തങ്ങളെ പോലെ പലരും വളര്‍ന്നു വന്നത് പ്രേക്ഷകരുടെ നല്ല മനസ്സ് കൊണ്ട് മാത്രമാണെന്നും അത് മറക്കുന്നവരെ പ്രേക്ഷകര്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കുന്ന വഴി ചിലപ്പോള്‍ ഭീകരമായിരിക്കുമെന്നും പ്രതാപ് പോത്തന്‍ വ്യക്തമാക്കുന്നു.തെരുവിൽ സര്ക്കസ് കളിക്കുന്നവരും , സിനിമയിൽ അഭിനയിക്കുന്നവരും തമ്മിൽ വളരെ വിത്യാസം ഉണ്ട്. തെരുവിൽ കളിക്കുന്നവർക് കാണുന്നവർ ഇഷ്ടമുണ്ടെങ്കിൽ , ഇഷ്ടമുള്ള പൈസ കൊടുത്താൽ മതി. പക്ഷേ ഒരു സിനിമ കാണാൻ ചെല്ലുമ്പോൾ, പടം ഇഷ്ടം ആയാലും ഇല്ലെങ്കിലും അവർ പറഞ്ഞു വെച്ചിരിക്കുന്ന ക്യാഷ് കൊടുക്കണം. ഞാൻ ഉൾപ്പടെ ഉള്ള സിനിമ പ്രവർത്തകർ ജീവിച്ചു പോകുന്നത് സാധാരണക്കാർ ആയ മനുഷ്യരുടെ വിയർപ്പിന്റെ വിലയിൽ നിന്ന് മാറ്റി വെക്കുന്ന ഒരു അംശം കൊണ്ടാണ്.ഞങ്ങൾ ഉൾപ്പടെ ഉള്ള പലരും അത് മറന്നു പോകുമ്പോൾ ആണ് പല പ്രശ്നങ്ങളും ഉണ്ടാവുന്നത്. പ്രേക്ഷകർ ഇല്ലെങ്കിൽ സിനിമ ഉണ്ടാവില്ല, പ്രേക്ഷകരെ ഭരിക്കാൻ ചെന്നാൽ , അവർ പല കടുത്ത തീരുമാനങ്ങളും എടുക്കും. ഒരു അഭിനേതാവിന്റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണ്. ഞങ്ങളെ പോലെ പലരും വളർന്നു വന്നത് പ്രേക്ഷകരുടെ നല്ല മനസ്സ് കൊണ്ട് മാത്രമാണ്. അത് മറക്കുന്നവരെ പ്രേക്ഷകർ ഓർമ്മിപ്പിക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോൾ ഭീകരവും ആയിരിക്കും.
0 comments:
Post a Comment