ഫുട്‌ബോളില്‍ തുടരില്ല; വെളിപ്പെടുത്തലുമായി റൊണാള്‍ഡോ

തന്റെ സിനിമാമോഹം പങ്ക് വച്ച് സൂപ്പര്‍താരം റൊണാള്‍ഡൊ. ഫുട്‌ബോള്‍ കരിയറിന് ശേഷം സിനിമയില്‍ സജീവമാകുന്നതിനേക്കുറിച്ച് ചിന്തിക്കുന്നുണ്ട് എന്നാണ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാന്യോ റൊണാള്‍ഡൊ പറഞ്ഞത്.32 കാരനായ റൊണാള്‍ഡോയ്ക്ക് റയലുമായിട്ട് 3 വര്‍ഷത്തെ കരാറാണ് ബാക്കിയുള്ളത്. ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് ചോദിച്ചതിന് മറുപടി പറയുകയായിരുന്നു റോണോ.‘എന്റെ ഫുട്‌ബോള്‍ കരിയര്‍ എന്തായാലും ഒരിക്കല്‍ അവസാനിക്കും. നിലവില്‍ ഫുട്‌ബോളില്‍ മാത്രമാണ് എന്റെ ശ്രദ്ധ. എനിക്കറിയാം ജീവിതത്തില്‍ ആ നിമിഷം കടന്നു വരും. അന്നെനിക്ക് ഫുട്‌ബോളില്‍ നിന്ന് വിരമിക്കേണ്ടി വരും. പക്ഷെ ആ നിമിഷത്തെ ഓര്‍ത്ത് എനിക്ക് ഇപ്പോള്‍ വിഷമമില്ല. ഇപ്പോള്‍ ഫുട്‌ബോളിലെ ഒരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയാണ്.ഫുട്‌ബോളില്‍ നിന്ന് വിരമിച്ചാലും എന്റെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. അതൊരിക്കലും പണം കൊണ്ടാണെന്ന് ഞാന്‍ പറയില്ല. -റോണോ പറഞ്ഞു. എനിക്ക് ഫുട്‌ബോളില്‍ നിന്ന് വ്യത്യസ്തമായെന്തെങ്കിലും ചെയ്യണം. ഉദാഹരണത്തിന് എനിക്ക് കുറച്ച് സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. റയലിന്റെ സൂപ്പര്‍താരം വ്യക്തമാക്കി. ഞാന്‍ എന്നും എന്റെ ഭാവിയേക്കുറിച്ച് മുന്‍കൂട്ടി തീരുമാനമെടുക്കുന്നയാളാണ്. അതുകൊണ്ട് ഫുട്‌ബോളില്‍ വിരമിച്ച ശേഷം എന്ത് എന്നതിനേക്കുറിച്ച് ആശങ്കയില്ല. റൊണാള്‍ഡൊ കൂട്ടിച്ചേര്‍ത്തു.


0 comments:

Post a Comment