പി.എസ്.സിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുകള്‍ വ്യാപകമാകുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജ് തിരയുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് വ്യാജ പേജുകള്‍. കേരള പി.എസ്.സി, കേരള പബ്ലിക് സര്‍വിസ് കമ്മീഷന്‍, കേരള പബ്ലിക് സര്‍വിസ് കമ്മീഷന്‍ എക്‌സാമിനേഷന്‍ തുടങ്ങി നിരവധി പേജുകളും ഗ്രൂപ്പുകളുമാണ് നിലവിലുള്ളത്. ഇതിലേതാണ് പി.എസ്.സിയുടെ യഥാര്‍ത്ഥ പേജെന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ഥികള്‍.ഇരുപതിനായിരത്തിലധികം ലൈക്കുകളാണ് പല വ്യാജ ഫേസ്ബുക്ക് പേജിനും ലഭിച്ചിട്ടുള്ളത്. ഔദ്യോഗിക ഫേസ്ബുക്ക് പേജ് വന്നശേഷം 27,000 ത്തോളം ഉദ്യോഗാര്‍ഥികള്‍ ലൈക്ക് ചെയ്തു. പി.എസ്.സിയുടെ ഔദ്യോഗിക ഫേസ്ബുക്കിന്റെ ഭാഗമാകുന്നവര്‍ക്ക് പി.എസ്.സിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍, ചിത്രങ്ങള്‍, വാര്‍ത്തകള്‍ തുടങ്ങിയവ നോട്ടിഫിക്കേഷനായി അവരുടെ മൊബൈല്‍, കമ്പ്യൂട്ടറിലെ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ എന്നിവയിലൂടെ തത്സമയം ലഭിക്കും. പി.എസ്.സി വിജ്ഞാപനം ചെയ്യുന്ന തസ്തികകളുടെ വിവരങ്ങള്‍, പരീക്ഷാ കലണ്ടര്‍, ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള വിവരങ്ങള്‍, പബ്ലിഷ് ചെയ്യുന്ന ചുരുക്കപ്പട്ടിക, റാങ്ക് പട്ടികകള്‍ തുടങ്ങിയവയും പേജിലൂടെ അറിയാന്‍ കഴിയും. പേജില്‍ തസ്തികയുടെയും മറ്റും വിവരങ്ങള്‍ മലയാളത്തില്‍ നല്‍കണമെന്നാണ് ഭൂരിഭാഗം ഉദ്യോഗാര്‍ഥികളുടെയും ആവശ്യം. നിലവില്‍ പേജിലൂടെ വിവരങ്ങള്‍ ഇംഗ്ലീഷിലാണ് നല്‍കുന്നത്.പേജ് വേരിഫൈ ചെയ്യാന്‍ ഫേസ്്ബുക്കിന് അപേക്ഷ നല്‍കി ഈ പ്രശ്‌നം പരിഹരിക്കാമെന്നാണ് വിദഗ്ധമതം. ഇങ്ങനെ ചെയ്താല്‍ യഥാര്‍ഥ പേജുകളെ മാര്‍ക്ക് ചെയ്ത് ആധികാരികമാക്കാനാവും.ഇതോടെ തട്ടിപ്പ് പേജുകള്‍ തിരിച്ചറിയാനാവും.
viral stuff
പി.എസ്.സിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുകള്‍ ; ഉദ്യോഗാര്‍ഥികള്‍ വലയുന്നു
January 04, 2018
No Comments
0 comments:
Post a Comment