കേരള ബ്ലാസ്‌റ്റേഴ്‌സില്‍ വീണ്ടും സര്‍പ്രൈസ്! ജെയിംസ് ഒരു സംഭവം തന്നെ

കേരള ബ്ലാസ്റ്റേഴ്‌സിന് മാനേജ്‌മെന്റ് ഒരുക്കുന്ന സര്‍പ്രൈസുകള്‍ തീരുന്നില്ല. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലക സ്ഥാനം രാജിവെച്ചൊഴിച്ച റെനെ മ്യൂലന്‍സ്റ്റീന് പകരക്കാരാനായി രായ്ക്കുരാമാനം ഡേവിഡ് ജെയിംസിനെ ടീമിലെത്തിച്ച മാനേജ്‌മെന്റ് വീണ്ടും സര്‍പ്രൈസ് ഒരുക്കുന്നു. കഴിഞ്ഞ തവണ സര്‍പ്രൈസാക്കിയ ജയിംസാണ് ഇത്തവണ പക്ഷെ സര്‍പ്രൈസ് ഒരുക്കിയിരിക്കുന്നത്.ജെയിംസിന് സഹായിയായ മറ്റൊരു സൂപ്പര്‍ താരം എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡേവിഡ് ജെയിംസ് തന്നെ ഇത് പ്രഖ്യാപിച്ചതായാണ് സൂചന. പ്രീമിയര്‍ ലീഗില്‍ ഡേവിഡ് ജെയിംസിനൊപ്പം പോര്‍ട്‌സ്മൗത്തില്‍ കളിച്ചിരുന്ന ഹെര്‍മന്‍ ഹെഡെഴ്‌സ് കേരള ബ്ലാസ്‌റ്റേഴിസനൊപ്പം ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫായി എത്തിയേക്കും. മ്യൂലന്‍സ്റ്റീന്റെ കൂടെ ബ്ലാസ്റ്റേഴ്‌സിലുണ്ടായിരുന്ന രണ്ട് സപ്പോര്‍ട്ടിങ് സ്റ്റാഫും പരിശീലകന്റ കൂടെ ടീം വിട്ടിരുന്നു. ഈ സ്ഥാനത്തേക്കാണ് ജെയിംസ് ഹെഡെഴ്‌സണെ കൊണ്ടുവരുന്നത്.ഹെഡെഴ്‌സണെ എത്തിക്കാന്‍ ഡേവിഡ് ജെയിംസ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. നിലവില്‍ ടീമിന്റെ സഹപരിശീലകനായിരുന്ന താങ്‌ബോയ് സിങ്‌തോയും മുഖ്യ പരിശീലകനായി ഡേവിഡ് ജെയിസും മാത്രമാണ് ടീമിനൊപ്പം മാനേജ്‌മെന്റിനുള്ളത്. ഹെഡെഴ്‌സന്റെ വരവ് ടീമിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍. മുംബൈ സിറ്റിയുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിന് മുമ്പ് ഹെഡെഴ്‌സണ്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


0 comments:

Post a Comment