ഇവിടെ ഭീമനാകുന്നത് മോഹന്‍ലാല്‍ അല്ല, ഹോളിവുഡ് നടനാണ്!

മോഹന്‍ലാല്‍ ഭീമസേനനായി അഭിനയിക്കുന്ന ‘മഹാഭാരതം’ സിനിമയുടെ വിശേഷങ്ങളറിയാന്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരാണ് മലയാളികള്‍. ആ കഥാപാത്രത്തിന്‍റെ ലുക്കിനായുള്ള ആദ്യ പരിശീലനങ്ങളിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍.   എന്നാല്‍, ഭീമസേനനായി ഒരു ഹോളിവുഡ് നടന്‍ അഭിനയിച്ചാല്‍ എങ്ങനെയുണ്ടാവും? മോഹന്‍ലാലിന് പകരം ഹോളിവുഡ് താരമോ എന്ന് ചിന്തിക്കേണ്ട. ഇത് മറ്റൊരു പ്രൊജക്ടിന്‍റെ കാര്യമാണ്.   ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്‍ കര്‍ണ’ എന്ന ചിത്രത്തില്‍ ഭീമസേനനായി ഹോളിവുഡ് നടന്‍ അഭിനയിക്കുന്നു. ആര്‍ എസ് വിമല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.   ചിത്രത്തില്‍ കര്‍ണനായി അഭിനയിക്കുന്നത് ചിയാന്‍ വിക്രമാണ്. ഹിന്ദിയിലും തമിഴിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ബജറ്റ് 300 കോടി രൂപയാണ്. 2019 അവസാനം റിലീസ് ചെയ്യാനുള്ള ഉദ്ദേശത്തോടെയാണ് മഹാവീര്‍ കര്‍ണയുടെ ജോലികള്‍ പുരോഗമിക്കുന്നത്.   എന്തായാലും മോഹന്‍ലാലിന്‍റെ ഭീമനും ഹോളിവുഡ് താരത്തിന്‍റെ ഭീമനും തമ്മില്‍ ഒരു താരതമ്യത്തിനുള്ള സാധ്യത തെളിയുകയാണ്. കാത്തിരിക്കാം.മോഹന്‍ലാല്‍ ഭീമസേനനായി അഭിനയിക്കുന്ന ‘മഹാഭാരതം’ സിനിമയുടെ വിശേഷങ്ങളറിയാന്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരാണ് മലയാളികള്‍. ആ കഥാപാത്രത്തിന്‍റെ ലുക്കിനായുള്ള ആദ്യ പരിശീലനങ്ങളിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍.   എന്നാല്‍, ഭീമസേനനായി ഒരു ഹോളിവുഡ് നടന്‍ അഭിനയിച്ചാല്‍ എങ്ങനെയുണ്ടാവും? മോഹന്‍ലാലിന് പകരം ഹോളിവുഡ് താരമോ എന്ന് ചിന്തിക്കേണ്ട. ഇത് മറ്റൊരു പ്രൊജക്ടിന്‍റെ കാര്യമാണ്.   ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്‍ കര്‍ണ’ എന്ന ചിത്രത്തില്‍ ഭീമസേനനായി ഹോളിവുഡ് നടന്‍ അഭിനയിക്കുന്നു. ആര്‍ എസ് വിമല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.   ചിത്രത്തില്‍ കര്‍ണനായി അഭിനയിക്കുന്നത് ചിയാന്‍ വിക്രമാണ്. ഹിന്ദിയിലും തമിഴിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ബജറ്റ് 300 കോടി രൂപയാണ്. 2019 അവസാനം റിലീസ് ചെയ്യാനുള്ള ഉദ്ദേശത്തോടെയാണ് മഹാവീര്‍ കര്‍ണയുടെ ജോലികള്‍ പുരോഗമിക്കുന്നത്.   എന്തായാലും മോഹന്‍ലാലിന്‍റെ ഭീമനും ഹോളിവുഡ് താരത്തിന്‍റെ ഭീമനും തമ്മില്‍ ഒരു താരതമ്യത്തിനുള്ള സാധ്യത തെളിയുകയാണ്. കാത്തിരിക്കാം.


0 comments:

Post a Comment