റിമ കല്ലിങ്കലിന്റെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും പരാതി പരിഹാരത്തിനും ജനതാല്പര്യം അറിയുന്നതിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ട്’ എന്ന പരിപാടിയിലാണ് മുഖ്യമന്ത്രി റിമയ്ക്ക് മറുപടി നല്‍കിയത്. ആറന്മുള എംഎല്‍എ വീണ ജോര്‍ജ് അവതാരകയാകുന്ന പറിപാടിയില്‍ താങ്കള്‍ ഒരു ഫെമിനിസ്റ്റാണോയെന്നായിരുന്നു റിമ മുഖ്യമന്ത്രിയോട് ചോദിച്ചത്. ആദ്യം ഒരു ചെറു പുഞ്ചിരി നല്‍കിയ മുഖ്യമന്ത്രി, പിന്നീടാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതേ എന്നരു തത്വശാസ്ത്രം ഇവിടെ നിലനിന്നിരുന്നു. ഏത് പക്ഷമാണ് എന്നൊരു നിലപാട് ഇവിടെയില്ല. സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും സഹോദരങ്ങളായിട്ട് ജീവിക്കാന്‍ സാധിക്കണം. സത്രീയ്ക്കും പുരുഷനും ഒരുപോലെ സ്ത്രീയക്കുള്ള എല്ലാ അവകാശങ്ങളും അനുവദിച്ച് കിട്ടണം. നമ്മുടെ നാടിന്റെ അനുഭവത്തില്‍ രണ്ടും രണ്ടാണ്. സ്ത്രീയ്ക്കുമേല്‍ പുരുഷനോ പുരുഷനുമേല്‍ സ്ത്രീയ്‌ക്കോ ആധിപത്യം ഉണ്ടാവാന്‍ പാടില്ല തുല്ല്യത ഉണ്ടാവണം’ എന്നു മുഖ്യമന്ത്രി പറഞ്ഞു.
viral stuff
താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ ?; റിമ കല്ലിങ്കലിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ കലക്കന്‍ മറുപടി ഇങ്ങനെ !
January 07, 2018
No Comments
0 comments:
Post a Comment