പഞ്ചാബ് സ്വദേശിനിയായ ഭര്‍തൃമതിയെ സൗദി അറേബ്യന്‍ കുടുംബത്തിന് 3.5 ലക്ഷം രൂപയ്ക്ക് അടിമയായി വിറ്റെന്നു പരാതി. സംഭവത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ട്രാവല്‍ ഏജന്റിനെതിരേ കേസ്. ജലന്ധറിനു സമീപം ഗോര്‍സിയന്‍ ഗ്രാമത്തിലെ പരംജിത് കൗര്‍ (39) ആണ് ഏജന്റിന്റെ കബളിപ്പിക്കലിന് ഇരയായത്. കൗറിന്റെ ഭര്‍ത്താവ് മല്‍കിയത് റാമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ട്രാവല്‍ ഏജന്റും ഇതേ ഗ്രാമവാസിയുമായ രേഷം ഭട്ടിക്കെതിരേയാണ് പോലീസ് കേസെടുത്തത്. കബളിപ്പിക്കല്‍, അടിമഗണത്തില്‍പ്പെടുത്തി വില്‍ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, മനുഷ്യക്കടത്ത് നിയമത്തിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയവ ഭട്ടിക്കെതിരേ ചുമത്തി. ദിവസ വേതനക്കാരനായ തന്റെ വരുമാനംകൊണ്ട് ദാരിദ്ര്യത്തില്‍നിന്നു കരകയറാനാകില്ലെന്നു ബോധ്യമായതോടെ കൗറിനെ വിദേശജോലിക്കയയ്ക്കാമെന്ന ഭട്ടിയുടെ വാഗ്ദാനത്തില്‍ വീഴുകയായിരുന്നെന്ന് മല്‍കിയത് റാം പരാതിയില്‍ പറയുന്നു. കഴിഞ്ഞ ജൂെലെ 23 ന് കൗര്‍ ഇന്ത്യവിട്ടു. സൗദിയിലെത്തിയശേഷം വേതനത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുടുംബം വിലയ്‌ക്കെടുത്തതാണെന്നും വേതനം ലഭിക്കില്ലെന്നും മനസിലായത്. ഇക്കാര്യം കൗര്‍ ഭര്‍ത്താവിനെ അറിയിച്ചു. ദിവസംമുഴുവന്‍ നടുവൊടിഞ്ഞു പണിയെടുത്താലും നേരാംവണ്ണം ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നുമാത്രമല്ല, പുറംലോകവുമായി ബന്ധപ്പെടാനുള്ള അവസരവും നല്‍കിയിരുന്നില്ല. കുടുംബാംഗങ്ങളുമായി നിയന്ത്രിത രീതിയില്‍ ഫോണില്‍ സംസാരിക്കാനുള്ള അനുവാദം മാത്രമാണുണ്ടായിരുന്നത്. ഏജന്റിന് 3.5 ലക്ഷം രൂപ നല്‍കിയാണ് തന്നെ സ്വന്തമാക്കിയതെന്നും അത്രയും തുക നല്‍കിയാലേ മോചനം സാധ്യമാകൂവെന്നും സൗദി കുടുംബം പറഞ്ഞതായും കൗര്‍ ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് മന്‍കിയത് റാം പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
viral stuff
വീട്ടമ്മയെ സൗദി കുടുംബത്തിന് 3.5 ലക്ഷം രൂപയ്ക്ക് വിറ്റു: കിട്ടിയ പണം ഏജന്റ് തട്ടിയെടുത്തു
January 02, 2018
No Comments
0 comments:
Post a Comment