ന്യൂഡൽഹി: വിവാഹിതരാകാൻ പോകുന്നവർക്കു ഉപദേശങ്ങൾ നൽകാൻ വിവിധ ആളുകൾ എന്നും എപ്പോഴും ഒപ്പമുണ്ടാകും. ചെറുപ്പക്കാരായ പെൺകുട്ടികളെ സംബന്ധിച്ച് സ്വപ്നസമാനമായ ഒന്നാണ് വിവാഹത്തെക്കുറിച്ച് പലവിധ സങ്കൽപങ്ങളും അവർക്ക് ഉണ്ട്. എന്നാൽ വിവാഹിതരായ അഞ്ച് യുവതികൾ നടത്തിയ വെളിപ്പെടുത്തലുകൾ, വിവാഹം കഴിക്കാൻ പോകുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. വിവാഹജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ ഇത് നിങ്ങളെ സഹായിക്കും. ഏറെ ചർച്ച ചെയ്യപ്പെട്ട ഈ വെളിപ്പെടുത്തൽ പ്രസിദ്ധീകരിച്ചത് ടൈംസ് ഓഫ് ഇന്ത്യയാണ്. 1, വിവാഹജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ… വിവാഹശേഷം പലതരം ഗോസിപ്പുകൾ കേൾക്കേണ്ടി വരുമെന്നാണ് പ്രാചി അഗർവാൾ പറയുന്നത്. വിവാഹം കഴിഞ്ഞയുടൻ, തന്റെ അമ്മായിയമ്മ, അവരുടെ ചിലരെക്കുറിച്ചുള്ള കുറ്റങ്ങൾ തന്നോട് പറഞ്ഞിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മായിയമ്മ, തന്നെക്കുറിച്ചുള്ള കുറ്റങ്ങൾ മറ്റുചിലരോട് പറഞ്ഞതായി തനിക്ക് അറിയാൻ കഴിഞ്ഞുവെന്നാണ് പ്രാചി പറയുന്നത്. 2, കുടുംബ രാഷ്ട്രീയം… ഏറെ അംഗങ്ങളുള്ള ഒരു കുടുംബത്തിലേക്ക് വിവാഹം ചെയ്യപ്പെട്ട അഹാന ശർമ്മയ്ക്ക് പറയാനുള്ളത് മറ്റൊരു അനുഭവമാണ്. അവിടെ പലരും പല തട്ടിലായാണ് നിൽക്കുന്നത്. പല ഗ്രൂപ്പുകളുണ്ട്. അവർ തമ്മിൽ പരസ്പരം പാരകളുമാണ്. ഇത്തരമൊരു കുടുംബത്തിൽ ആരോടെങ്കിലും സംസസാരിക്കുന്നത് സൂക്ഷിച്ചുവേണമെന്നാണ് അഹാന പറയുന്നത്. അരെയെങ്കിലും പിന്തുണച്ച് സംസാരിച്ചാൽ, അവരുടെ എതിരാളികളായ ബന്ധുക്കളുടെ ശത്രുത ഏറ്റുവാങ്ങേണ്ടിവരുമെന്നും അഹാന പറയുന്നു. 3, ഭർത്താവിന്റെ പിന്തുണ എപ്പോഴും ലഭിക്കില്ല… ഭർത്താവിന്റെ വീട്ടുകാരുമായി എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ഭർത്താവിന്റെ പിന്തുണ ലഭിക്കാതിരിക്കുന്നത് അങ്ങേയറ്റം അസഹനീയമായ കാര്യമാണെന്ന് ഭാവന ശേഖർ എന്ന ഇരുപത്തിയൊമ്പതുകാരി പറയുന്നു. വിവാഹത്തിന് മുമ്പ് വീട്ടുകാരെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നെങ്കിലും, വിവാഹശേഷം ഒരു പ്രശ്നം വരുമ്പോൾ തന്നെ പിന്തുണയ്ക്കാതെ ഒഴിഞ്ഞുമാറുകയാണ് ഭർത്താവ് ചെയ്യുന്നതെന്ന് ഭാവന പറയുന്നു. 4, ഭർത്താവിന്റെ വീട്ടുകാർക്ക് അറിയേണ്ടത് ശമ്പളകാര്യം… പുതിയ ഒരു ജോലിയുമായി ബന്ധപ്പെട്ട് മറ്റൊരു നഗരത്തിലേക്ക് ചേക്കേറേണ്ടി വന്ന രുചിര ജെയിന് പറയാനുള്ളത് മറ്റൊരു കാര്യമാണ്. ജോലി കിട്ടി ഒരു മാസത്തിനുശേഷം തിരികെ നാട്ടിലെത്തിയപ്പോൾ, തന്റെ അച്ഛൻ താമസത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ചോദിച്ച് അറിഞ്ഞപ്പോൾ, ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും അറിയേണ്ടിയിരുന്നത് തന്റെ ശമ്പളത്തെക്കുറിച്ച് മാത്രമാണെന്നാണ് രുചിര പറയുന്നത്. 5, ഭക്ഷണശീലം മാറ്റേണ്ടിവരും… വിവാഹത്തിന് മുമ്പ് നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. എന്നാൽ വിവാഹശേഷം ഭർത്താവിന്റെ വീട്ടുകാരുടെ ഇഷ്ടത്തിന് അനുസരിച്ച് ഭക്ഷണശീലം മാറ്റേണ്ടിവരുമെന്നാണ് ശോഭന ഗുപ്ത പറയുന്നത്. മനസിന് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കേണമെങ്കിൽ പുറത്ത് ഹോട്ടലിൽ പോകേണ്ടിവരുമെന്നാണ് ശോഭന പറയുന്നത്
family
നിങ്ങള്‍ കല്യാണത്തിനൊരുങ്ങുന്നവരാണെങ്കിൽ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണം; വിവാഹിതരമായ ഈ അഞ്ചു സ്ത്രീകൾ പറയുന്നത് കേൾക്കു
December 31, 2017
No Comments
0 comments:
Post a Comment