യഥാര്‍ത്ഥത്തില്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചത് മറ്റാരേക്കാളും മികച്ച നടന്‍ എന്നാണ്. കാരണം ഞാനത് വിശ്വസിക്കുന്നു. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു, എനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായ വിദ്വേഷമില്ല. പക്ഷെ, എന്റെ പ്രസംഗത്തിന് പിന്നാലെ വന്ന വാര്‍ത്തകളിലെ തലക്കെട്ടുകള്‍ പാര്‍വതി മമ്മൂട്ടിയെ വിമര്‍ശിച്ചു എന്ന തരത്തിലുള്ളതാണ്. ഒന്നോ രണ്ടോ മാധ്യമങ്ങള്‍ മാത്രമാണ് നമ്മുടെ സിനിമകളിലെ സ്ത്രീവിരുദ്ധതയെ മഹത്വവത്ക്കരിക്കുന്നതാണ് ഞാന്‍ വിമര്‍ശിച്ചതെന്ന് എഴുതിയത്. എന്നെ ആക്രമിക്കുന്നവര്‍ ആ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായി വായിക്കാത്തവരാണ്. എന്നെ വിമര്‍ശിക്കുന്ന സിനിമാ മേഖലയില്‍നിന്നുള്ളവര്‍ പോലും ഞാന്‍ സംസാരിച്ചതിന്റെ വീഡിയോ പൂര്‍ണമായി കണ്ടിട്ടില്ല. അവര്‍ അത് കണ്ടിരുന്നെങ്കില്‍ അവര്‍ക്ക് മനസ്സിലായേനെ ഞാന്‍ അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലാ എന്ന്. വിഷ്വല്‍ ഗ്രാമറിനെ ഫിലിം മേക്കേഴ്‌സ് എങ്ങനെ സ്ത്രീവിരുദ്ധതയെ മഹത്വവത്ക്കരണത്തിനായി ഉപയോഗിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. ശ്രീഹരി ശ്രീധരന്‍ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിലെ ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ എഴുതാം. ഒരാള്‍ കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വരുന്നത് പല തരത്തില്‍ ചിത്രീകരിക്കാം. ഒരു കൊമേഡിയന്‍ ഡോര്‍ തുറന്ന് ഇറങ്ങുമ്പോള്‍ വീണാല്‍ ആളുകള്‍ ചിരിക്കും. അതൊരു സൂപ്പര്‍സ്റ്റാര്‍ ആകുമ്പോള്‍ അതിനൊരു എക്‌സ്ട്രാ എഫര്‍ട്ട് വരും. ബാക്ക്ഗ്രൗണ്ട് മ്യൂസിക് തീവ്രമാകും, കാര്‍ ഒന്ന് തിരിഞ്ഞിട്ടൊക്കെയെ നില്‍ക്കു. ഹീറോ പുറത്തിറങ്ങും, സണ്‍ഗ്ലാസ് വെയ്ക്കും, സ്ലോ മോഷനില്‍ നടക്കും, കാല് കൊണ്ട് ഡോര്‍ ചവിട്ടി അടയ്ക്കും. മഹത്വവത്ക്കരണം – ഹീറോയിസത്തിന്റെ ആഘോഷം.
‘മറ്റുള്ളവരും ഈ പാത പിന്തുടരും’ സിനമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പാര്‍വതി
December 29, 2017
No Comments
0 comments:
Post a Comment