രണ്ട് ദിവസം മുമ്പായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടേയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടേയും വിവാഹ റിസപ്ഷന്‍ നടന്നത്. സിനിമ - കായിക ലോകത്തു നിന്നുള്ള നിരവധി താരങ്ങളാണ് ചടങ്ങിനെത്തിയിരുന്നത്. വിരുന്നിനിടെ ഇന്ത്യന്‍ താരം യുവരാജ് സിങ്ങും മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്റെ ഭാര്യ സാഗരികയും ഒരുമിച്ചുള്ള ചിത്രം വൈറലായി മാറി. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചായിരുന്നു റിസപ്ഷനെത്തിയത്. ഇതിന് പിന്നാലെയാണ് സാഗരിക യുവിയോടൊപ്പമുള്ള ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. യുവരാജിന്റെ ഭാര്യ ഹസല്‍ കീച്ചിനെ മെന്‍ഷന്‍ ചെയ്ത് ഇരട്ടകളെ പോലെ എന്നു പറഞ്ഞായിരുന്നു സാഗരിക ആ ചിത്രം പോസ്റ്റ് ചെയ്തത്. സാഗരികയുടെ ചിത്രത്തിന് മറുപടിയുമായി ഹസല്‍ ഉടന്‍ രംഗത്തെത്തുകയും ചെയ്തു. സഹീര്‍ ഖാന്‍ അണിഞ്ഞതുപോലെയുള്ള ഡ്രസ് തനിക്കും ഉണ്ടായിരുന്നെങ്കില്‍ ബാലന്‍സ് ചെയ്യാമായിരുന്നു എന്നായിരുന്നു ഹസലിന്റെ കമന്റ്. ചിത്രവും ഹസലിന്റെ കമന്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.
sports
ഒരേ നിറത്തിലുള്ള വസ്ത്രത്തില്‍ യുവരാജും സാഗരികയും; യുവിയുടെ ഭാര്യ നല്‍കിയ മറുപടിയില്‍ അമ്പരന്ന് ആരാധകര്‍ !
December 31, 2017
No Comments
0 comments:
Post a Comment