സ്വന്തം കാല്‍ പാദങ്ങളെ യുവതി വരുമാനമാക്കിത് ഇങ്ങനെ; സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

സ്വന്തം ചിത്രങ്ങളും മറ്റും മാഗസിനുകള്‍ക്ക് കവര്‍ചിത്രമായി നല്‍കി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മോഡലുകളെ നമുക്ക് അറിയാം. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ സ്വന്തം കാല്‍പ്പാദങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു ലക്ഷങ്ങള്‍ സമ്പാദിക്കുന്നയാളെക്കുറിച്ച് കേട്ടിട്ടുണ്ടോ? കാനഡക്കാരിയായ ജെസിക ഗോള്‍ഡ് എന്ന സ്ത്രീയാണ് ഇത്തരത്തില്‍ സമ്ബാദിക്കുന്നത്.  സ്വന്തം കാല്‍പ്പാദങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു പ്രതിവര്‍ഷം 50 ലക്ഷം രൂപയാണ് ജെസിക്ക സമ്ബാദിക്കുന്നത്.ഇന്‍സ്റ്റാഗ്രാമില്‍ 12000 ഫോളോവേഴ്‌സ് ജെസിക്കയ്ക്ക് ഉണ്ട്. ജെസിക്കയുടെ കാലുകളുടെ പുതിയ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ആരാധകര്‍ പ്രത്യേകമായി ആവശ്യപ്പെടുന്നതരം ചിത്രങ്ങള്‍ക്ക് ജെസിക്ക പണം ഈടാക്കാറുണ്ട്.  പ്രമുഖ മൊബൈല്‍ വാലറ്റായ പേപാല്‍ വഴിയാണ് ജെസിക്ക പണം ഈടാക്കുന്നത്. സ്‌കാര്‍ലെറ്റ് വിക്‌സന്‍ എന്ന പേരിലാണ് ജെസിക്ക ഇന്‍സ്റ്റാഗ്രാമില്‍ കാല്‍പ്പാദ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. കാലിന്റെയും പാദത്തിന്റെയും വിവിധ പൊസിഷനുകളിലുള്ള ചിത്രങ്ങളാണ് ജെസിക്ക ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടിട്ടുള്ളത്.

0 comments:

Post a Comment