സച്ചിന് ടെന്‍ഡുള്‍ക്കറെ പിന്നിലാക്കി യുവതാരം റിഷഭ് പന്തിന് റെക്കോര്‍ഡ്. രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുന്ന പ്രായം കുറഞ്ഞ നായകനെന്ന റെക്കോര്‍ഡാണ് പന്തിന് സ്വന്തമായത്. ഇന്‍ഡോറിലെ ഹാള്‍ക്കര്‍ സ്റ്റേഡിയത്തില്‍ വിദര്‍ഭയെ നേരിടുന്ന ദില്ലി നായകന്റെ പ്രായം 20 വയസും 86 ദിവസവുമാണ്. 1994-95 സീസണില്‍ പഞ്ചാബിനെതിരെ ഫൈനലില്‍ മുംബൈയെ നയിക്കുമ്പോള്‍ സച്ചിന് 21 വയസായിരുന്നു പ്രായം.എന്നാല്‍ വിദര്‍ഭയെ മറികടന്ന് കിരീടം സ്വന്തമാക്കിയാല്‍ പന്ത് മറ്റൊരു റെക്കോര്‍ഡ് കൂടി പന്തിന് സ്വന്തമാക്കാം. ഫൈനലില്‍ ജയിച്ചാല്‍ രഞ്ജി ട്രോഫി നേടുന്ന പ്രായം കുറഞ്ഞ നായകനെന്ന പദവി പന്തിന്റെ പേരിലാകും. 1994-95 സീസണ്‍ ഫൈനലില്‍ പഞ്ചാബിനെ പരാജയപ്പെടുത്തി സച്ചിന്റെ നേതൃത്വത്തില്‍ മുംബൈ കപ്പുയര്‍ത്തിയിരുന്നു.
0 comments:
Post a Comment