കേക്കുകൾ കൊണ്ട് അതിജീവനത്തിന്റെ പുതിയ സന്ദേശം നൽകുകയാണ് തിരൂർ ഇത്തിലാക്കൽ സ്വദേശിയും കടുങ്ങാത്തുകുണ്ട് ബാഫഖി യത്തീംഖാന ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയുമായ ഹനൂന.കേക്കുണ്ടാക്കുന്നത് ഒരു പുതിയ കാര്യമല്ല. എന്നാല്‍ പ്ലസ്ടു പഠിക്കുന്ന ഒരു പെൺകുട്ടി പാരമ്പര്യങ്ങളുടെ ശീലങ്ങളെ മാറ്റിവെച്ച് സ്വന്തമായി ഡിസൈനര്‍ കേക്ക് ബിസിനസ്സ് തന്നെ തുടങ്ങിയ ഹനൂനയെ കുറിച്ച് കേള്‍ക്കുമ്പോഴോ? ചിത്ര രചനയിലും പാചകത്തിലുമൊക്കെ താല്‍പര്യമുണ്ടായിരുന്ന ഹനൂന പോക്കറ്റ് മണിക്ക് വേണ്ടിയാണ് കേക്കുണ്ടാക്കി കേക്കു നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത് .എല്ലാവരേയും പോലെ വെറുതെ കേക്കുണ്ടാക്കുകയായിരുന്നില്ല ഹനൂനയുടെ ലക്ഷ്യം. പുതുമ വേണം. ചിത്ര കലയിലും കഴിവു തെളിയിച്ചിട്ടുളളതുകൊണ്ട് ഡിസൈനര്‍ കേക്കുകളൊരുക്കി വിസ്മയം സൃഷ്ടിച്ചു ഹനൂന.പഠനത്തിനും സ്വന്തം ആവശ്യങ്ങൾക്കും പണത്തിനായി പിതാവിനെ ആശ്രയിക്കാൻ മടി തോന്നിയപ്പോഴാണ് ഒരു മാസം മുൻപ് കേക്കുകൾ നിർമിക്കുന്നതിനെക്കുറിച്ച് ഹനൂന കാര്യമായി ചിന്തിച്ചുതുടങ്ങിയത് .കേക്കുകൾ നിർമിക്കുന്നതിന്റെ പ്രാഥമിക പാഠങ്ങൾ ആദ്യമെ അറിയാമായിരുന്ന ഹനൂന കോട്ടക്കലിൽ വെച്ച് കേക്ക് നിർമ്മാണത്തെ ക്കുറിച്ച് ഒരു ക്ലാസ് കേട്ടു .ആ ആത്മവിശ്വാസമാണ് ഈ പന്ത്രണ്ടാം ക്ലാസുകാരിയെ കേക്കുകളുടെ ലോകത്തെ രാജകുമാരിയാക്കിയത്.കേക്കുകൾ കൗതുകത്തിനും കാഴ്ചക്കും മാത്രമല്ലന്ന് ഹനൂന തെളിയിച്ചു .ഒരു മാസം കൊണ്ട് ഇരുപതോളം വിവിധയിനം കേക്കുകളാണ് നിർമിച്ചത് .ഓരോ കേക്കിനും 1300 മുതൽ 2000 രൂപവരെ വിലയുള്ള കേക്കുകൾ .ആവശ്യക്കാർ വർധിച്ചതോടെ ഹനൂനയുടെ കേക്ക് കച്ചവടവും വിപണി കൈയ്യടക്കി.അങ്ങനെ കണ്ടും കേട്ടും ഹനൂനയുടെ കേക്കുകള്‍ക്ക് ആവശ്യക്കാരേറി. ഇഷ്ടമുളള ഡിസൈനില്‍ കേക്കുകളൊരുക്കി നല്‍കാനൊരുക്കമാണ് ഈ മിടുക്കി . വിവിധ ഡിസൈനുകളിൽ തീര്‍ത്ത കേക്കുകള്‍ കാഴ്ചക്കാരില്‍ അദ്ഭുതം ജനിപ്പിക്കും.ആരുടെയും സഹായമില്ലാതെയാണ് ഹനൂന കേക്ക് നിർമിക്കുന്നത്. പാക്കിങ്ങിനും മറ്റുമായി ഉമ്മ സഹായിക്കും. വിവാഹത്തിനും പിറന്നാളിനും വിവിധ ആഘോഷങ്ങൾക്കുമായി ബ്ലാക്ക് ഫോറസ്റ്റ് ,എല്ലോ ഫോറസ്റ്റ് , വൈറ്റ് ഫോറസ്റ്റ് എല്ലാം റെഡി. പൂര്‍ണ്ണമായും നാച്വറല്‍ എന്നിടത്താണ് കേക്കുകളുടെ പ്രത്യേകത. നിയമപ്രകാരം ചേര്‍ത്തിരിക്കേണ്ട ഘടകങ്ങള്‍ മാത്രമേ ചേര്‍ത്തിട്ടുള്ളൂ. രുചിക്കൂട്ടുകളോ, ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രത്യേക രാസവസ്തുക്കളോ ചേര്‍ക്കുന്നില്ല.മറ്റു കേക്കുകളിൽ നിന്ന് ഭിന്നമായി പൂക്കളും മരങ്ങളും ഇലകളും വീടുകളും ഡിസൈൻ ചെയ്ത കേക്കുകളാണ് ഹനൂന നിർമിക്കുന്നത്. സാധാരണ കടകളിൽ ഇത്തരം കേക്കുകൾ ലഭ്യമല്ലെന്നാണ് ഹനൂന പറയുന്നത്. ഒരു മാസം കൊണ്ട് മുപ്പതിനായിരത്തിലധികം രൂപയുടെ കേക്കുകൾ ഹനൂന ഉണ്ടാക്കിക്കഴിഞ്ഞു. തുടക്കമെന്ന നിലയിൽ കുടുംബക്കാരിൽ നിന്നൊന്നും പണം വാങ്ങാൻ ഹനൂന തയ്യാറായില്ല. എന്നാലും അയ്യായിരം രൂപ പണമായിത്തന്നെ ലഭിച്ചു.സ്കൂളിലെ എൻ എസ് എസ് ലീഡറായ ഹനൂനയുടെ റോൾ മോഡൽ വല്യുപ്പയായ പരുത്തിക്കുന്നിൽ ഹംസയാണ് .തന്റെ എല്ലാ ആഗ്രഹത്തിനും മികച്ച പിന്തുണ നൽകുന്ന വല്യുപ്പ ചിത്രം വരക്കുകയും ചെയ്യും .കേക്കുകളുടെ നിർമ്മാണവും വിപണനവും വിജയിച്ചതോടെ ഉപ്പ അഹമ്മദ് കുട്ടിയും ഉമ്മ ആസിഫയും ഏറെ സന്തോഷത്തിലാണ് . ചിത്രരചനയിലും മോണോ ആക്ടിലും സമ്മാനങ്ങൾ വാങ്ങിച്ചുകൂട്ടിയ ഈ മിടുക്കിക്ക് സൈക്കോളജി പഠിക്കാനാണ് ആഗ്രഹം .ഇപ്പോൾ പ്ലസ്ടു സയൻസാണ് പഠിക്കുന്നത് .സ്വന്തം കാലിൽ നിൽക്കാൻ കുട്ടികളെ പ്രാപ്തരാക്കിയാൽ വിദ്യാഭ്യാസം യാഥാർത്ഥ്യമായി .ഹനൂന മറ്റു കുട്ടികൾക്ക് മാതൃകയാവുന്നതും ഇവിടെയാണ് .വിപണിയില്‍ പല വിധത്തിലുള്ള കേക്കുകള്‍ ലഭിയ്ക്കുമെങ്കിലും വീട്ടിലുണ്ടാക്കുന്ന കേക്ക് കഴിയ്ക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയല്ലേ. അതുതന്നെയാണ് ഹനൂനയുടെ കൊതിയൂറുന്ന കേക്കിന്റെ വിജയവും.
storys
ആരെയും കൊതിപ്പിക്കും.. പ്ലസ്ടു വിദ്യാർത്ഥിനിയായ ഹനൂനയുടെ ഈ കേക്കുകഥ
December 29, 2017
No Comments
0 comments:
Post a Comment