സ്റ്റൈല്‍ മന്നന്‍ സ്ഥാനമൊഴിഞ്ഞ സിംഹാസനം ഇനി ആര്‍ക്ക്?

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തമിഴകത്തിന്റെ സ്റ്റെല്‍ മന്നന്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരിക്കുന്നു. സിനിമയില്‍ നിന്ന് കളം മാറ്റി ചവിട്ടുന്ന രജനി ഒഴിച്ചിട്ട കസേരയില്‍ ഇനി ആരാവും എന്ന് ഉറ്റുനോക്കുകയാണ് സിനിമാലോകം. തലൈവരുടെ വാക്കുകളില്‍ നിന്ന് തന്നെ തന്റെ പിന്‍ഗാമി ആരാണെന്ന് സൂചനകള്‍ ലഭിച്ചതായി സാമൂഹ്യമാധ്യമങ്ങളും ആരാധകരും വിലയിരുത്തുന്നു.സിനിമയിലെ തന്റെ കാലം കഴിഞ്ഞെന്നും തനിക്ക് പകരം മറ്റൊരു താരം വന്നെന്നും രജനികാന്ത് ആരാധക സംഗമത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തെ ഈയടുത്ത് നടന്ന മറ്റൊരു സംഭവവുമായി കൂട്ടിയിണക്കിയാണ് രജനി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.രജനികാന്ത് പറയുന്നതിങ്ങനെ ; ”അണ്ണാമലൈ എന്ന ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായത് ശേഷം താനൊരിക്കല്‍ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ പോയിരുന്നു. ശിവാജി സാറിന്റെ (ശിവാജി ഗണേശന്‍) കുടുംബത്തിലെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. എയര്‍പോര്‍ട്ടില്‍ എന്നെ കാണാന്‍ ജനം തിക്കിതിരക്കി നിന്നിരുന്നു. ചുറ്റും ആര്‍പ്പുവിളികളുയര്‍ന്നു.  ശിവാജി സര്‍ അവിടെ നില്‍ക്കെ, അത്രയും വലിയൊരു ജനക്കൂട്ടം എന്റെ നേര്‍ക്കേക്ക് അടുത്തപ്പോള്‍ വല്ലാത്ത കൗതുകവും അത്ഭുതവും തോന്നി. അപ്പോള്‍ ചിരിച്ചുകൊണ്ട് ശിവാജി സര്‍ എന്നോട് പറഞ്ഞു, ‘ഇത് താങ്കളുടെ സമയമാണ്. നന്നായി പരിശ്രമിക്കുക. നല്ല സിനിമകള്‍ ചെയ്യുക. ഞങ്ങളുടെ സമയത്ത് നല്ല കുറേ സിനിമകള്‍ ഞങ്ങള്‍ നല്‍കി. ഇപ്പോള്‍ അത് താങ്കളുടെ കൈയ്യിലാണ്’.  വര്‍ഷങ്ങള്‍ക്കിപ്പുറം, വീണ്ടും ആ എയര്‍പോര്‍ട്ടില്‍ ഞാന്‍ എത്തിയപ്പോള്‍, അവിടെയുള്ള ജീവനക്കാര്‍ എന്നെ തടഞ്ഞു. ‘സര്‍ ഇപ്പോള്‍ മറ്റൊരു താരം ഇവിടെ വരുന്നുണ്ട്. ജനങ്ങളെല്ലാം അതിന്റെ ആവേശത്തിലാണ്’ എന്ന്. അദ്ദേഹം വന്ന് പോയിട്ട് ഞാന്‍ പോയിക്കോളം എന്ന് ഞാന്‍ ജീവനക്കാരെ അറിയിച്ചു. അപ്പോള്‍ എനിക്കോര്‍മ്മ വന്നത് ശിവാജി സര്‍ പറഞ്ഞ വാക്കുകളാണ്. എന്റെ കാലം കഴിഞ്ഞു. ഇനി ആ താരത്തിന്റെ സമയമാണ്.”ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തമിഴകത്തിന്റെ സ്റ്റെല്‍ മന്നന്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരിക്കുന്നു. സിനിമയില്‍ നിന്ന് കളം മാറ്റി ചവിട്ടുന്ന രജനി ഒഴിച്ചിട്ട കസേരയില്‍ ഇനി ആരാവും എന്ന് ഉറ്റുനോക്കുകയാണ് സിനിമാലോകം. തലൈവരുടെ വാക്കുകളില്‍ നിന്ന് തന്നെ തന്റെ പിന്‍ഗാമി ആരാണെന്ന് സൂചനകള്‍ ലഭിച്ചതായി സാമൂഹ്യമാധ്യമങ്ങളും ആരാധകരും വിലയിരുത്തുന്നു.   സിനിമയിലെ തന്റെ കാലം കഴിഞ്ഞെന്നും തനിക്ക് പകരം മറ്റൊരു താരം വന്നെന്നും രജനികാന്ത് ആരാധക സംഗമത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തെ ഈയടുത്ത് നടന്ന മറ്റൊരു സംഭവവുമായി കൂട്ടിയിണക്കിയാണ് രജനി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.   രജനികാന്ത് പറയുന്നതിങ്ങനെ ; ”അണ്ണാമലൈ എന്ന ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായത് ശേഷം താനൊരിക്കല്‍ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ പോയിരുന്നു. ശിവാജി സാറിന്റെ (ശിവാജി ഗണേശന്‍) കുടുംബത്തിലെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. എയര്‍പോര്‍ട്ടില്‍ എന്നെ കാണാന്‍ ജനം തിക്കിതിരക്കി നിന്നിരുന്നു. ചുറ്റും ആര്‍പ്പുവിളികളുയര്‍ന്നു.  ശിവാജി സര്‍ അവിടെ നില്‍ക്കെ, അത്രയും വലിയൊരു ജനക്കൂട്ടം എന്റെ നേര്‍ക്കേക്ക് അടുത്തപ്പോള്‍ വല്ലാത്ത കൗതുകവും അത്ഭുതവും തോന്നി. അപ്പോള്‍ ചിരിച്ചുകൊണ്ട് ശിവാജി സര്‍ എന്നോട് പറഞ്ഞു, ‘ഇത് താങ്കളുടെ സമയമാണ്. നന്നായി പരിശ്രമിക്കുക. നല്ല സിനിമകള്‍ ചെയ്യുക. ഞങ്ങളുടെ സമയത്ത് നല്ല കുറേ സിനിമകള്‍ ഞങ്ങള്‍ നല്‍കി. ഇപ്പോള്‍ അത് താങ്കളുടെ കൈയ്യിലാണ്’.  വര്‍ഷങ്ങള്‍ക്കിപ്പുറം, വീണ്ടും ആ എയര്‍പോര്‍ട്ടില്‍ ഞാന്‍ എത്തിയപ്പോള്‍, അവിടെയുള്ള ജീവനക്കാര്‍ എന്നെ തടഞ്ഞു. ‘സര്‍ ഇപ്പോള്‍ മറ്റൊരു താരം ഇവിടെ വരുന്നുണ്ട്. ജനങ്ങളെല്ലാം അതിന്റെ ആവേശത്തിലാണ്’ എന്ന്. അദ്ദേഹം വന്ന് പോയിട്ട് ഞാന്‍ പോയിക്കോളം എന്ന് ഞാന്‍ ജീവനക്കാരെ അറിയിച്ചു. അപ്പോള്‍ എനിക്കോര്‍മ്മ വന്നത് ശിവാജി സര്‍ പറഞ്ഞ വാക്കുകളാണ്. എന്റെ കാലം കഴിഞ്ഞു. ഇനി ആ താരത്തിന്റെ സമയമാണ്.”    രജനി താരത്തിന്റെ പേരു പറയുന്നില്ലെങ്കിലുംം ആരാധകരുടെ മനസില്‍ തമിഴകത്തിന്റെ ഇളയ ദളപതി വിജയുടെ മുഖമാണ്. മാസ്സ് സിനിമകളിലെ സാദൃശ്യവും ആരാധകരുടെ പിന്തുണയും മാത്രമല്ല ആ താരം വിജയ് ആണെന്ന് അനുമാനിക്കാനുള്ള കാരണം.  കോയമ്പത്തൂരില്‍ ഇത്രയേറെ ആരാധകരുള്ള താരവും വിജയ് തന്നെയാണ്. ആരാധക പ്രീതിയില്‍ വിജയിനേക്കാള്‍ മുന്നില്‍ നില്‍ക്കുകയും രാഷ്ട്രീയ പ്രവേശനത്തിന് സാധ്യതകള്‍ കല്‍പിക്കുന്നതുമായ പ്രിയതാരം അജിത്താണ് തങ്ങളുടെ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു.  ‘ദളപതി’യുടെ പിന്‍ഗാമി ‘ഇളയ ദളപതി’യാണോ ‘തലൈവ’യുടെ സ്ഥാനം ‘തല’ക്കാണോ എന്ന് കാത്തിരുന്ന് കാണാം.


0 comments:

Post a Comment