മൃതദേഹങ്ങൾ വിൽക്കുന്നതിലൂടെ കോടികൾ ആണ് ആശുപത്രി അധികൃതരുടെ കൈകളിൽ എത്തി ചേരുന്നത് .എറണാകുളം ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ആറര വർഷത്തിനുള്ളിൽ 395 മൃതദേഹങ്ങൾ ആണുണ്ടായിട്ടുള്ളത് .പഠനാവശ്യങ്ങൾക്കായി പതിനായിരം മുതൽ നാല്പതിനായിരം രൂപയ്ക്കാണ് മൃതദേഹം സ്വകാര്യ ആശുപത്രികൾക്ക് വിൽക്കുന്നത് . ആശുപത്രിയിൽ എത്തുന്ന മൃത ദേഹങ്ങൾ ആത്മഹത്യ ചെയ്തതാണോ കൊലപാതകമാണോ എന്നൊന്നും പരിശോധിക്കാതെ ആണ് പണത്തിനു വേണ്ടിയുള്ള ഈ വില്പന .ഇങ്ങനെ ചെയ്യുന്നത്തിലൂടെ പല കുറ്റവാളികളും നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടുന്നു .ഇത്തരം സാഹചര്യങ്ങൾ കൂടിയതോടെ ആണ് ആശുപത്രികളില്‍ കുന്നുകൂടുന്ന അജ്ഞാത മൃതദേഹങ്ങളെകുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം സമൂഹത്തില്‍ ഉയർന്നത് .2008 ഇൽ ഇറങ്ങിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന അജ്ഞാത മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കുള്‍പ്പടെ പഠനാവശ്യത്തിനായി വില്‍പ്പന നടത്തുന്നത്.അസ്ഥികൂടം പതിനായിരം രൂപയ്ക്കും,എംബാം ചെയ്യാത്ത മൃതദേഹം ഇരുപതിനായിരം രൂപയ്ക്കും എംബാം ചെയ്തവ നാല്‍പ്പതിനായിരം രൂപയ്ക്കുമാണ് സ്വകാര്യ ആശുപത്രികൾക്ക് വിൽക്കുന്നത് . നിയമപരമായ വില്പനകൾ ആണ് നടക്കുന്നതെങ്കിലും ഈ കച്ചവടത്തിലൂടെ മാത്രം കോടികൾ ആണ് ആശുപത്രികൾ ഉണ്ടാക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നു .അങ്ങനെ ലഭിക്കുന്ന തുക സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിവിധ ആവശ്യങ്ങള്‍ക്ക് ചിലവഴിക്കേണ്ടതാണെന്ന് വിവരാവകാശ രേഖയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്
0 comments:
Post a Comment