വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 32കാരന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് അഞ്ചു കിലോയോളം ഇരുമ്പ് സാധനങ്ങള്‍.263 നാണയങ്ങള്‍, 12 ഷേവിംഗ് ബ്ലേഡ്, 100 ആണി തുടങ്ങിയവയാണ് മധ്യപ്രദേശുകാരനായ മുഹമ്മദ് മഖ്‌സൂദ് എന്ന യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.എക്‌സ്‌റേയില്‍ ഇരുമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് ഇയാളെ വിധേയനാക്കുകയായിരുന്നു. സാത്‌ന ജില്ലയിലെ സൊഹാവലില്‍ നിന്നുള്ള മഖ്സൂദിനെ വയറുവേദനയെത്തുടര്‍ന്ന് നവംബര്‍ 18നാണ് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യം ഭക്ഷ്യ വിഷബാധയാണെന്നാണ് കരുതിയിരുന്നതെന്നും എക്‌സ്‌റേയും മറ്റഅ പരിശോധനകളും നടത്തിയപ്പോഴാണ് വയറുവേദനയുടെ കാരണം മനസിലായതെന്നും ചികിത്സിച്ച ഡോക്ടർ പ്രിയങ്ക ശര്‍മ്മ പറഞ്ഞു. ആറംഗ ഡോക്ടര്‍ സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുമ്പ് വസ്തുക്കള്‍ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്യുന്നത്. 263 നാണയങ്ങള്‍, നാല് സൂചികള്‍, നൂറോളം ആണികള്‍, പന്ത്രണ്ടോളം ഷേവിങ് ബ്ലേഡുകള്‍, കുപ്പി കഷണങ്ങള്‍ എന്നിവ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തു. എല്ലാ കൂടി അഞ്ച് കിലോ ഭാരം വരുമെന്ന് ഡോക്ടര്‍ പറയുന്നു. ഇത്രയധികം സാധനങ്ങള്‍ വിഴുങ്ങാന്‍ മക്‌സൂദിനെ പ്രേരിപ്പിച്ച ഘടകമെന്തെന്ന് അറിയില്ല. ഇയാളുടെ മാനിസകനില തൃപ്തികരമല്ലെന്നാണ് സൂചന. വയറുവേദനയ്ക്ക് ആറു മാസത്തോളം സ്വന്തം നാട്ടില്‍ ചികിത്സ നടത്തിയിട്ടും ഭേദമാവാത്തതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെത്തിയത്.
news
വയറുവേദനയുമായി വന്ന യുവാവിന്റെ വയറ്റിൽ 263 നാണയങ്ങള്‍, 12 ഷേവിംഗ് ബ്ലേഡ്, 100 ആണി
December 26, 2017
No Comments
0 comments:
Post a Comment