പ്രതിരോധ ഫുട്ബോളിന്റെ ആശാനാണ് സ്റ്റീവ് കോപ്പലെന്ന ഇംഗ്ലീഷുകാരൻ. കഴിഞ്ഞ വർഷം കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പവും, ഇത്തവണ ജംഷദ്പൂരിനൊപ്പവും പ്രതിരോധത്തിന് മുൻ തൂക്കം കൊടുത്ത് കൊണ്ടുള്ള കളിയാണ് കോപ്പലാശാൻ അവലംബിക്കുന്നത്. ജംഷദ്പൂർ ടീമിന്റെ സ്റ്റാറ്റിസ്റ്റിക്സ് ശ്രദ്ധിച്ചാൽ അത് കൃത്യമായി മനസിലാക്കാൻ കഴിയും. പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്ത് നിൽക്കുന്ന ടീം ഇതേ വരെ വഴങ്ങിയിരിക്കുന്നത് 6 ഗോളുകൾ മാത്രം. ഈ ഐ എസ് എല്ലിൽ ഏറ്റവും കുറച്ച് ഗോളുകൾ വഴങ്ങിയിട്ടുള്ള ടീമും ജംഷദ്പൂർ തന്നെയാണ്.നിലവിൽ 9 മത്സരങ്ങളിൽ 10 പോയിന്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞതെങ്കിലും പരാജയപ്പെട്ട മത്സരങ്ങളിൽ പോലും അധികം ഗോളുകൾ അവർ വഴങ്ങിയിട്ടില്ല. ആന്ദ്രെ ബിക്കേയേയും തിരിയേയും, സൗവിക് ഘോഷിനെയും പോലുള്ള പ്രതിരോധ താരങ്ങളും സുബ്രതാ പോൾ എന്ന ഗോൾ കീപ്പറും മികച്ച ഫോമിലാണ് കളിച്ച് കൊണ്ടിരിക്കുന്നത്. എന്നിട്ടും അവർക്ക് മത്സരങ്ങളിൽ ജയിക്കാൻ സാധിക്കാത്തത് മുൻ നിരയ്ക്ക് തിളങ്ങാൻ കഴിയാതെ പോകുന്നത് കൊണ്ട് മാത്രമാണ്. സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളടിച്ച ആദ്യ 10 പേരിൽ ഒരൊറ്റ ജംഷദ്പൂർ കളികാരൻ പോലുമില്ല.ഗോളുകൾ അടിക്കുന്നില്ലെങ്കിലും അടിപ്പിക്കുന്നുമില്ല കോപ്പലാശാന്റെ കുട്ടികൾ. ഒരുമിച്ച് പ്രതിരോധിക്കുന്ന ടീം പക്ഷേ ആക്രമണത്തിലേക്ക് വരുമ്പോൾ ചിതറിപ്പോവുന്നു. ലീഗിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവ് അവാർഡിൽ മുന്നിട്ട് നിൽക്കുന്നത് ജംഷദ്പൂർ ഗോൾകീപ്പർ സുബ്രതോ പോളാണ്. 9 മത്സരങ്ങളിൽ 5 ക്ലീൻ ഷീറ്റുകൾ കൈ മുതലായുള്ള ഇന്ത്യൻ സ്പൈഡർമാൻ 23 സേവുകളാണ് നടത്തിയിട്ടുള്ളത്.ജംഷദ്പൂരിന്റെ കടുകട്ടി പ്രതിരോധ നിരയെ മറികടന്ന് ചെന്നാൽ തന്നെ സുബ്രതോ പോൾ എന്ന മഹാമേരുവിനെ കൂടി കേരളാ താരങ്ങൾക്ക് കീഴടക്കേണ്ടതായി വരും. കഠിനമായ ഈ രണ്ട് കടമ്പകൾ മറികടന്ന് ജംഷദ്പൂരിൽ വല കുലുക്കണമെങ്കിൽ കേരളത്തിന് തങ്ങളുടെ ഏറ്റവും മികച്ച ആക്രമണം തന്നെ ഇന്ന് പുറത്തെടുക്കേണ്ടി വരും. ഇക്കാര്യം മറ്റാരേക്കാളും നന്നായി കേരളാ പരിശീലകൻ ഡേവിഡ് ജെയിംസിനറിയാം. അത് കൊണ്ടു തന്നെ മുൻ മത്സരങ്ങളിൽ നിന്ന് അല്പം വ്യത്യസ്തമായി ആക്രമണത്തിന്‌കൂടുതൽ പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള കളിയാകും ജെയിംസ് ഇന്ന് ആസൂത്രണം ചെയ്യുക.
ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി. സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കാന്‍ മാത്രമേ ഹര്‍ത്താലിനു കഴിയുന്നുള്ളു. ജനദ്രോഹപരമായ ഹര്‍ത്താല്‍ പഴയ ബന്ദിന്റെ വേഷപരിവേഷമാണ്. ബാങ്കര്‍ മുതല്‍ ബാര്‍ബര്‍ വരെ ഹര്‍ത്താലില്‍ ദുരിതം അനുഭവിക്കുന്നു. ജനങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്ന ഹര്‍ത്താലിനെ ജനങ്ങള്‍ ഉത്കണഠയോടെയാണ് കാണുന്നത്.ഹര്‍ത്താലില്‍ കണ്ണ് നഷ്ടപ്പെട്ട ചന്ദ്രബോസിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ചന്ദ്രബോസിന് സര്‍ക്കാര്‍ 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് തുക ഈടാക്കണം. 2005ലെ എല്‍ഡിഎഫ് ഹര്‍ത്താലിനിടെയാണ് ഹര്‍ജിക്കാരന് കണ്ണ് നഷ്ടമായത്.ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി. സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കാന്‍ മാത്രമേ ഹര്‍ത്താലിനു കഴിയുന്നുള്ളു. ജനദ്രോഹപരമായ ഹര്‍ത്താല്‍ പഴയ ബന്ദിന്റെ വേഷപരിവേഷമാണ്. ബാങ്കര്‍ മുതല്‍ ബാര്‍ബര്‍ വരെ ഹര്‍ത്താലില്‍ ദുരിതം അനുഭവിക്കുന്നു. ജനങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്ന ഹര്‍ത്താലിനെ ജനങ്ങള്‍ ഉത്കണഠയോടെയാണ് കാണുന്നത്.ഹര്‍ത്താലില്‍ കണ്ണ് നഷ്ടപ്പെട്ട ചന്ദ്രബോസിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ചന്ദ്രബോസിന് സര്‍ക്കാര്‍ 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് തുക ഈടാക്കണം. 2005ലെ എല്‍ഡിഎഫ് ഹര്‍ത്താലിനിടെയാണ് ഹര്‍ജിക്കാരന് കണ്ണ് നഷ്ടമായത്.
നടി അക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവിനെതിരേ പുതിയ വാദവുമായി ദിലീപ്. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് പകര്‍ത്തിയതാണെന്ന വാദമാണ് ദിലീപ് ഉന്നയിച്ചത്. കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യം നല്‍കിയ കുറ്റപത്രത്തില്‍ നിന്നും അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ വ്യത്യാസമാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും പൊലീസും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ട്. പ്രോസിക്യൂഷന്‍ പറഞ്ഞത് പോലെയല്ല അക്രമിക്കുന്ന ദൃശ്യങ്ങളും ഇതിലെ ശബ്ദവും. പൊലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങിയ മെമ്മറി കാര്‍ഡാണ് കോടതിയില്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ കുറ്റപത്രം നിരസിക്കണം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍വെച്ച് ചിത്രീകരിച്ചതായാണ് മനസ്സിലാകുന്നത്. ഇതു പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതമാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. നടി അക്രമിക്കപ്പെട്ട കേസിലെ തെളിവായ മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദത്തെപ്പറ്റിയും ദിലീപ് പരാതിപ്പെടുന്നു. മെമ്മറി കാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ചില സമയങ്ങളില്‍ ഈ സ്ത്രീശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ട്. ചില നിര്‍ദേശങ്ങളാണ് സ്ത്രീ നല്‍കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് പോലീസ് ഒന്നാംപ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും ദിലീപിന്റെ പരാതിയില്‍ പറയുന്നു. തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിന്റെ പകര്‍പ്പോ രേഖകളോ നല്‍കിയിട്ടില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ട് പോലും മറച്ചുവെച്ചതായും ദിലീപ് ആരോപിക്കുന്നു. കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറഞ്ഞേക്കും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസറ്റേഴ്സിന്റെ മുന്‍ പരിശീലകന്‍ സറ്റീവ് കോപ്പലിന്റെ ജാംഷെഡ്പൂര്‍ എഫ്.സിയും പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ എത്തുന്ന കേരള ബ്ലാസറ്റേഴ്സും ഇന്ന് ജാംഷെഡ്പൂരിലെ ജെ.ആര്‍. ഡി ടാറ്റ സ്പോല്‍ടസ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍.റെനെ മ്യൂലെന്‍സ്റ്റീന്‍ കേരള ബ്ലാസറ്റേഴ്സ് വിട്ടതിനുശേഷം മഞ്ഞപ്പടയുടെ പരിശീലകനായി എത്തിയ ഡേവിഡ് ജെയിംസിന്റെ കീഴില്‍ തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചു. അടുത്ത വിജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയരാനുള്ള മോഹവുമായാണ് ഇന്ന് ബ്ലാസറ്റേഴ്സ് ഇറങ്ങുന്നത്. ഫോമിലേക്കു തിരിച്ചു വന്ന ഇയാന്‍ ഹ്യൂം എന്ന കാനഡക്കാരന്റെ ഗോളുകളിലാണ് ബ്ലാസറ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെതിരെയും, മുംബൈ സിറ്റിയ്ക്കെതിരെയും കഴിഞ്ഞ മത്സരങ്ങളില്‍ വിജയം നേടിയത്. ഈ വര്‍ഷം കേരള ബ്ലാസറ്റേഴ്സ് തോറ്റിട്ടില്ല. തുടക്കം ജനുവരി നാലിനു പൂനെ സിറ്റിയോട് 1-1നു സമനില നേടിയ മത്സരത്തോടെ ആയിരുന്നു. അതിനുശേഷം കേരള ബ്ലാസറ്റേഴ്സ് ആകെ മാറിയിരിക്കുന്നു. ഡേവിഡ് ജെയിംസിന്റെ തിരിച്ചുവരവാണ് ബ്ലാസറ്റേഴ്സിനു പുതു ജീവന്‍ നല്‍കിയിരിക്കുന്നത്.കഴിഞ്ഞ സീസണില്‍ പരിശീലിപ്പിച്ച സറ്റീവ് കോപ്പലിനെ പോലും ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് കേരള ബ്ലാസറ്റഴേസ് മാറിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ബ്ലാസറ്റേഴ്സ്- ജാംഷെഡ്പൂര്‍ മത്സരം തീപാറുമെന്നുറപ്പ്. ബ്ലാസറ്റേഴ്സിന്റെ മുംബൈയ്ക്കേതിരായ വിവാദ ഗോളിന്റെ പശ്ചാത്തലത്തില്‍ കോപ്പല്‍ റഫറിമാരുടെ നിലവാരത്തെക്കുറിച്ച് വിമര്‍ശനം നടത്തിയിരുന്നു. വിവാദം ഇല്ലാത്തവിധം മികച്ച നിലവാരമുള്ള റഫ്റിമാരുടെ തീരുമാനങ്ങള്‍ വന്നാല്‍ മത്സരങ്ങളുടെ നിലവാരം ഉയരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘ റഫ്റിമാരുടെ നിലവാരം ഒരിക്കലും മികച്ചതായി എനിക്ക് തോന്നിയട്ടില്ല.അതിന്റെ തെളിവാണ് ഇതിനകം കാണുവാനായത്. വളരെ വിലപിടിച്ച തീരുമാനങ്ങള്‍ ഇതിനകം കാണുവാനായി. പിന്നീട് അവ ചോദ്യം ചെയ്യപ്പെടുന്നതുമായി മാറിയിരുന്നു. ഞാന്‍ വീഡിയോ റിവ്യുകാണുന്നതിനെ അനുകൂലിക്കുന്നു. നിലവില്‍ ഓരോ മത്സരവും 10ഓളം ക്യാമറകള്‍ ഉപയോഗിച്ചാണ് ഒപ്പിയെടുക്കുന്നത്. എന്തുകൊണ്ട് നമുക്ക്് ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ കഴിയാത പോകുന്നു? ഇംഗ്ലണ്ടില്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. വളരെ അനുകൂലമായ ഫലം ആണ് ഇവ നല്‍കുന്നതും. സ്റ്റീവ് കോപ്പല്‍ പറഞ്ഞു. റഫറിമാര്‍ വളരെ സമ്മര്‍ദ്ദത്തിലായിരിക്കും. അതുകൊണ്ട് തന്നെ വിഡിയോയില്‍ നിന്നുള്ള തെളിവുകള്‍ അവരുടെ തീരുമാനങ്ങള്‍ക്കു കൂടുതല്‍ പിന്തുണ നല്‍കും. കോപ്പല്‍ തുടര്‍ന്നു.ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസറ്റേഴ്സിന്റെ മുന്‍ പരിശീലകന്‍ സറ്റീവ് കോപ്പലിന്റെ ജാംഷെഡ്പൂര്‍ എഫ്.സിയും പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ എത്തുന്ന കേരള ബ്ലാസറ്റേഴ്സും ഇന്ന് ജാംഷെഡ്പൂരിലെ ജെ.ആര്‍. ഡി ടാറ്റ സ്പോല്‍ടസ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍. റെനെ മ്യൂലെന്‍സ്റ്റീന്‍ കേരള ബ്ലാസറ്റേഴ്സ് വിട്ടതിനുശേഷം മഞ്ഞപ്പടയുടെ പരിശീലകനായി എത്തിയ ഡേവിഡ് ജെയിംസിന്റെ കീഴില്‍ തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചു. അടുത്ത വിജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയരാനുള്ള മോഹവുമായാണ് ഇന്ന് ബ്ലാസറ്റേഴ്സ് ഇറങ്ങുന്നത്. ഫോമിലേക്കു തിരിച്ചു വന്ന ഇയാന്‍ ഹ്യൂം എന്ന കാനഡക്കാരന്റെ ഗോളുകളിലാണ് ബ്ലാസറ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെതിരെയും, മുംബൈ സിറ്റിയ്ക്കെതിരെയും കഴിഞ്ഞ മത്സരങ്ങളില്‍ വിജയം നേടിയത്. ഈ വര്‍ഷം കേരള ബ്ലാസറ്റേഴ്സ് തോറ്റിട്ടില്ല. തുടക്കം ജനുവരി നാലിനു പൂനെ സിറ്റിയോട് 1-1നു സമനില നേടിയ മത്സരത്തോടെ ആയിരുന്നു. അതിനുശേഷം കേരള ബ്ലാസറ്റേഴ്സ് ആകെ മാറിയിരിക്കുന്നു. ഡേവിഡ് ജെയിംസിന്റെ തിരിച്ചുവരവാണ് ബ്ലാസറ്റേഴ്സിനു പുതു ജീവന്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പരിശീലിപ്പിച്ച സറ്റീവ് കോപ്പലിനെ പോലും ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് കേരള ബ്ലാസറ്റഴേസ് മാറിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ബ്ലാസറ്റേഴ്സ്- ജാംഷെഡ്പൂര്‍ മത്സരം തീപാറുമെന്നുറപ്പ്. ബ്ലാസറ്റേഴ്സിന്റെ മുംബൈയ്ക്കേതിരായ വിവാദ ഗോളിന്റെ പശ്ചാത്തലത്തില്‍ കോപ്പല്‍ റഫറിമാരുടെ നിലവാരത്തെക്കുറിച്ച് വിമര്‍ശനം നടത്തിയിരുന്നു. വിവാദം ഇല്ലാത്തവിധം മികച്ച നിലവാരമുള്ള റഫ്റിമാരുടെ തീരുമാനങ്ങള്‍ വന്നാല്‍ മത്സരങ്ങളുടെ നിലവാരം ഉയരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘ റഫ്റിമാരുടെ നിലവാരം ഒരിക്കലും മികച്ചതായി എനിക്ക് തോന്നിയട്ടില്ല.അതിന്റെ തെളിവാണ് ഇതിനകം കാണുവാനായത്. വളരെ വിലപിടിച്ച തീരുമാനങ്ങള്‍ ഇതിനകം കാണുവാനായി. പിന്നീട് അവ ചോദ്യം ചെയ്യപ്പെടുന്നതുമായി മാറിയിരുന്നു. ഞാന്‍ വീഡിയോ റിവ്യുകാണുന്നതിനെ അനുകൂലിക്കുന്നു. നിലവില്‍ ഓരോ മത്സരവും 10ഓളം ക്യാമറകള്‍ ഉപയോഗിച്ചാണ് ഒപ്പിയെടുക്കുന്നത്. എന്തുകൊണ്ട് നമുക്ക്് ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ കഴിയാത പോകുന്നു? ഇംഗ്ലണ്ടില്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. വളരെ അനുകൂലമായ ഫലം ആണ് ഇവ നല്‍കുന്നതും. സ്റ്റീവ് കോപ്പല്‍ പറഞ്ഞു. റഫറിമാര്‍ വളരെ സമ്മര്‍ദ്ദത്തിലായിരിക്കും. അതുകൊണ്ട് തന്നെ വിഡിയോയില്‍ നിന്നുള്ള തെളിവുകള്‍ അവരുടെ തീരുമാനങ്ങള്‍ക്കു കൂടുതല്‍ പിന്തുണ നല്‍കും. കോപ്പല്‍ തുടര്‍ന്നു. ഡേവിഡ് ജെയിംസ് പരിശീലകനായി വന്നതോടെ വളരെ കാര്യായ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു ‘ബ്ലാസ്റ്റേഴ്‌സിനെതിരേ ഞങ്ങള്‍ മുന്നാഴ്ച മുന്‍പ് നടത്തിയ പരിശീലനം അല്ല നാളെ നടക്കുവാന്‍ പോകുന്ന മത്സരത്തിനുവേണ്ടി നടത്തുന്നത്. സ്റ്റീവ് കോപ്പല്‍ പറഞ്ഞു. ജാംഷെഡ്പൂര്‍ തോറ്റാല്‍ ആദ്യ നാല് സ്ഥാനക്കാരുമായുള്ള വ്യത്യാസം നാല് പോയിന്റിനു മുകളിലാകും. അതുകൊണ്ട് ജാംഷെഡ്പൂരിനും ബ്ലാസറ്റേഴ്സിനെതിരായ മത്സരം വളരെ നിര്‍ണായകമാണ്. കോപ്പല്‍ കൂട്ടിച്ചേര്‍ത്തു. ജാംഷെ്ഡപൂര്‍ എഫ്.സി നിലവില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. കേരള ബ്ലാസറ്റേഴ്സ് 14 പോയിന്റുമായി ആറാം സ്ഥാനത്തും. കേരള ബ്ലാസറ്റേഴ്സ് ഇന്ന് ജയിച്ചാല്‍ 17 പോയിന്റോടെ ചെന്നൈയിനും ബെംഗളുരുവിനും താഴെ മൂന്നാം സ്ഥാനത്തെത്തും.ആദ്യ സീസണില്‍ കേരള ബ്ലാസറ്റേഴ്സിന്റെ പരിശീലകനായിരുന്ന ഡേവിഡ് ജെയിംസിന്റെ കീഴില്‍ 17 മത്സരങ്ങളാണ് കളിച്ചത് അതില്‍ ആറ് ജയം സ്വന്തമാക്കിയിരുന്നു അതിനുശേഷം സറ്റീവ് കോപ്പലിന്റെ കീഴില്‍ കഴിഞ്ഞ സീസണിലാണ് എറ്റവും മികച്ച വിജയങ്ങള്‍ നേടാനായത് ഈ 17 മത്സരങ്ങള്‍ കളിച്ചതില്‍ എഴ് ജയം സ്വന്തമാക്കാന്‍ കേരള ബ്ലാസറ്റേഴ്സിനു കഴിഞ്ഞു. ഈ സീസണില്‍ ഡേവിഡ് ജെയിംസ് മടങ്ങി എത്തിയതിനുശേഷം ഒരു സമനിലയും രണ്ട് ജയവും നേടിക്കൊടുത്തു. തന്റെ ടീമിന്റെ ഫോമില്‍ ഡേവിഡ് ജെയിംസിനു ആത്മവിശ്വാസമുണ്ട്. അതേപോലെ വിജയങ്ങളിലൂടെ മാത്രമെ നിലനില്‍്പ്പുള്ളുവെന്നും അദ്ദേഹത്തിനു വ്യക്തമാണ്. ‘വിജയമാണ് വളരെ പ്രധാനം. 1-0 ആണ് എനിക്ക് എറ്റവും ഇഷ്ടപ്പെട്ട സ്‌കോര്‍. ഒരു ഗോള്‍ വിജയം മതി മുന്നില്‍ എത്തിക്കാന്‍. പക്ഷേ, മുംബൈയ്ക്ക് എതിരായ മത്സരം ശാരീകരമായും മാനസികമായും വളരെ ക്ലേശകരമയാിരുന്നു. എന്നാല്‍ ആത്മവിശ്വാസം വളരെ വലുതായിരുന്നു. ഈ ആത്മവിശ്വാസമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. നാളത്തെ മത്സരത്തിനെക്കുറിച്ച് പ്രവചിക്കാന്‍ കഴിയില്ല. ഒരു കാര്യം ഉറപ്പ് ജാംഷെഡ്പൂര്‍ വളരെ ശക്തരാണ്. വളരെ വീറുറ്റ ഒരു മത്സരം ആണ് പ്രതീക്ഷിക്കുന്നത്. ‘ ഡേവിഡ് ജെയിംസ് പറഞ്ഞു. പോയിന്റ് പട്ടികയില്‍ താഴെകിടന്ന ഒരു ടീമിന്റെ കുതിപ്പ് തന്റെ ടീമിന്റെ ഗുണപരമായ വശങ്ങള്‍ എടുത്തുകാണിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു ഈ കഴിവുകള്‍ ജാംഷെഡ്പൂരിനെതിരെ വിജയകരമായി പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ അത് മറ്റൊരു കഥയായി മാറും. കൊച്ചിയില്‍ നടന്ന ആദ്യ പാദത്തില്‍ രണ്ടു ടീമുകളും ഗോള്‍ രഹിത സമനില പങ്കുവെച്ചു പിരിഞ്ഞിരുന്നു
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹന്‍ലാലും നിവിന്‍ പോളിയും. ആരാധകര്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഇപ്പോള്‍ സംഭവിക്കാന്‍ പോവുകയാണ്. മോഹൻലാലും നിവിൻ പോളിയും ഒന്നിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമായി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യത് നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തുന്നു. കള്ളൻ കൊച്ചുണ്ണിയുടെ സഹവർത്തിയായ ഇത്തിക്കരപക്കിയായിട്ടാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാലിനു മാത്രം ചെയ്യാന്‍ സാധ്യമാകുന്ന കഥാപാത്രമാണ് ഇത്തിക്കരപക്കിയെന്ന് സംവിധായകൻ പറയുന്നു. ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിലൊരാളായ മോഹന്‍ലാൽ ഈ സിനിമയുടെ ഭാഗമാകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും ഈ വേഷത്തിലേക്ക് മറ്റൊരാളെയും സങ്കൽപ്പിക്കാനാകില്ലെന്നും റോഷൻ പറയുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ ചെലവ് ഏകദേശം 45 കോടിക്ക് മുകളിലാണ്. ശ്രീ ഗോകുലം മൂവീസ് ആണ് നിർമാണം.മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹന്‍ലാലും നിവിന്‍ പോളിയും. ആരാധകര്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഇപ്പോള്‍ സംഭവിക്കാന്‍ പോവുകയാണ്. മോഹൻലാലും നിവിൻ പോളിയും ഒന്നിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമായി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യത് നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തുന്നു. കള്ളൻ കൊച്ചുണ്ണിയുടെ സഹവർത്തിയായ ഇത്തിക്കരപക്കിയായിട്ടാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാലിനു മാത്രം ചെയ്യാന്‍ സാധ്യമാകുന്ന കഥാപാത്രമാണ് ഇത്തിക്കരപക്കിയെന്ന് സംവിധായകൻ പറയുന്നു. ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിലൊരാളായ മോഹന്‍ലാൽ ഈ സിനിമയുടെ ഭാഗമാകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും ഈ വേഷത്തിലേക്ക് മറ്റൊരാളെയും സങ്കൽപ്പിക്കാനാകില്ലെന്നും റോഷൻ പറയുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ ചെലവ് ഏകദേശം 45 കോടിക്ക് മുകളിലാണ്. ശ്രീ ഗോകുലം മൂവീസ് ആണ് നിർമാണം.
1993ല്‍ റിലീസായ ധ്രുവം മമ്മൂട്ടിയുടെ ഏറ്റവും കരുത്തുറ്റ ഒരു കഥാപാത്രത്തെയാണ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. അധികാരത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും അവതാരരൂപമാണ് മന്നാഡിയാര്‍. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ വിരിഞ്ഞ ഈ കഥാപാത്രത്തിന്‍റെ ചുവടുപിടിച്ച് പിന്നീട് സൂപ്പര്‍താരങ്ങള്‍ തന്നെ എത്രയോ വേഷങ്ങള്‍ കെട്ടിയാടി. തമിഴകത്ത് പിന്നീട് സൂപ്പര്‍താരമായി മാറിയ വിക്രം അഭിനയിച്ച ആദ്യ മലയാള ചിത്രമാണ് ധ്രുവം. മമ്മൂട്ടിയുടെ നായികയായി ഗൌതമിയാണ് അഭിനയിച്ചത്. മൈഥിലി എന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്. പിന്നീട് ജാക്പോട്ട്, സുകൃതം എന്നീ സിനിമകളിലും മമ്മൂട്ടി - ഗൌതമി ജോഡി ആവര്‍ത്തിച്ചു. ജോഷിക്കുവേണ്ടി എസ് എന്‍ സ്വാമി എഴുതിയ രണ്ടാമത്തെ തിരക്കഥയായിരുന്നു ധ്രുവം. കഥ എ കെ സാജന്‍റേതായിരുന്നു. ദിനേശ് ബാബു ഛായാഗ്രഹണം നിര്‍വഹിച്ച ധ്രുവത്തിന് സംഗീതം നല്‍കിയത് എസ് പി വെങ്കിടേഷായിരുന്നു. ‘തളിര്‍വെറ്റിലയുണ്ടോ..’, ‘തുമ്പിപ്പെണ്ണേ വാ വാ...’ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ടായിരുന്നു. ജയറാം അവതരിപ്പിച്ച വീരസിംഹ മന്നാഡിയാര്‍, സുരേഷ്ഗോപി അവതരിപ്പിച്ച ജോസ് നരിമാന്‍ എന്നീ കഥാപാത്രങ്ങളും ശ്രദ്ധേയമായി. തെന്നിന്ത്യയിലെ സൂപ്പര്‍ നടന്‍ പ്രഭാകറായിരുന്നു ധ്രുവത്തിലെ ഹൈദര്‍ മരയ്ക്കാര്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അനശ്വരമാക്കിയത്. എം മണി നിര്‍മ്മിച്ച ധ്രുവം 1993 ജനുവരി 27നാണ് പ്രദര്‍ശനത്തിനെത്തിയത്. മമ്മൂട്ടിക്കൊപ്പം സുരേഷ്ഗോപി മികച്ച കഥാപാത്രത്തെ ധ്രുവത്തില്‍ അവതരിപ്പിച്ചെങ്കിലും പിന്നീട് ഇരുവരും ഒന്നിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം ട്വന്‍റി20യിലാണ്. അതിനിടയ്ക്ക് ദി കിംഗ് എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ സുരേഷ്ഗോപി അഭിനയിച്ചു എന്നുമാത്രം. നാടുവാഴികള്‍ക്ക് ശേഷം എസ് എന്‍ സ്വാമി ജോഷിക്ക് വേണ്ടി രചിച്ച തിരക്കഥയായിരുന്നു ധ്രുവത്തിന്‍റേത്. പടം സൂപ്പര്‍ഹിറ്റായെങ്കിലും എല്ലാവരും പ്രതീക്ഷിച്ചതുപോലെ ഒരു ഇന്‍ഡസ്ട്രി ഹിറ്റായി ധ്രുവം മാറിയില്ല.
ആരോഗ്യത്തിന് ഹാനികരമായ ഒന്നാണ് പുകവലി. ഇത് നിർത്താന്‍ വേണ്ടി പലരും വളരെ ഏറെ കഷ്ടപ്പെടാറുണ്ട്. ഒന്നും ചെയ്യാന്‍ ഇല്ലാതിരിക്കുമ്പോഴും സമയം പോകാന്‍ വേണ്ടിയുമെല്ലാം ആരംഭിക്കുന്ന പുകവലിയെന്ന ശീലം പിന്നീട് തുടർന്ന് കൊണ്ടേയിരിക്കും. പുകവലി നിർത്താൻ സഹായിക്കുന്ന പലതും ഇന്ന് വിപണിയിൽ ലഭ്യമാണ്. ചില ഭക്ഷണങ്ങളും നിങ്ങളെ അതിനു സഹായിക്കുന്നു. എന്തെല്ലാമാണ് അവയെന്ന് നോക്കാം. പാലും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നത് പുകവലി നിര്‍ത്താന്‍ സഹായിക്കും. പുകവലിക്കാന്‍ തോന്നുകയാണെങ്കിൽ ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പാലിന്റെ രുചി പുകവലിക്കാനുളള ആഗ്രഹത്തെ തടസപ്പെടുത്തുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. പുകവലിക്കുന്നതിന് മുമ്പായി ഉപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പുകവലിക്കാനുളള ചിന്തയെ മാറ്റുമെന്നും അവര്‍ പറയുന്നു. ഉപ്പ് അടങ്ങിയ വറ്റലോ അച്ചാറോ ധാരാളം കഴിക്കാവുന്നതാണ്. വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച്, പേരക്ക, നാരങ്ങ, നെല്ലിക്ക എന്നി പഴങ്ങള്‍ കഴിക്കുന്നതും പുകവലിക്കാനുളള ആഗ്രഹത്തെ തടയുമെന്ന് ചില പഠനങ്ങൾ ചൂണ്ടി കാട്ടുന്നു.ആരോഗ്യത്തിന് ഹാനികരമായ ഒന്നാണ് പുകവലി. ഇത് നിർത്താന്‍ വേണ്ടി പലരും വളരെ ഏറെ കഷ്ടപ്പെടാറുണ്ട്. ഒന്നും ചെയ്യാന്‍ ഇല്ലാതിരിക്കുമ്പോഴും സമയം പോകാന്‍ വേണ്ടിയുമെല്ലാം ആരംഭിക്കുന്ന പുകവലിയെന്ന ശീലം പിന്നീട് തുടർന്ന് കൊണ്ടേയിരിക്കും. പുകവലി നിർത്താൻ സഹായിക്കുന്ന പലതും ഇന്ന് വിപണിയിൽ ലഭ്യമാണ്. ചില ഭക്ഷണങ്ങളും നിങ്ങളെ അതിനു സഹായിക്കുന്നു. എന്തെല്ലാമാണ് അവയെന്ന് നോക്കാം. പാലും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നത് പുകവലി നിര്‍ത്താന്‍ സഹായിക്കും. പുകവലിക്കാന്‍ തോന്നുകയാണെങ്കിൽ ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പാലിന്റെ രുചി പുകവലിക്കാനുളള ആഗ്രഹത്തെ തടസപ്പെടുത്തുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. പുകവലിക്കുന്നതിന് മുമ്പായി ഉപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പുകവലിക്കാനുളള ചിന്തയെ മാറ്റുമെന്നും അവര്‍ പറയുന്നു. ഉപ്പ് അടങ്ങിയ വറ്റലോ അച്ചാറോ ധാരാളം കഴിക്കാവുന്നതാണ്. വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച്, പേരക്ക, നാരങ്ങ, നെല്ലിക്ക എന്നി പഴങ്ങള്‍ കഴിക്കുന്നതും പുകവലിക്കാനുളള ആഗ്രഹത്തെ തടയുമെന്ന് ചില പഠനങ്ങൾ ചൂണ്ടി കാട്ടുന്നു.